മമ്മൂട്ടിയുടെ കൊച്ചുമകളായ മറിയം അമീറ സൽമാന്റെ പിറന്നാളായിരുന്നു ഇന്നലെ. താരപുത്രിക്ക് ആശംസ നേർന്ന് നിരവധി പേരാണ് എത്തിയത്.
ഫാൻസ് ഗ്രൂപ്പുകളിലൂടെ പോസ്റ്റുകളെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. സിനിമയിലെത്തുന്നതിന് മുൻപ് തന്നെ ദുൽഖർ സൽമാൻ വിവാഹിതനായിരുന്നു കുടുംബസുഹൃത്തുക്കളായിരുന്നു അമാൽ സൂഫിയയെക്കുറിച്ച് പറഞ്ഞത്.
വീട്ടുകാർ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അടുത്തിടെ ദുൽഖർ എത്തിയിരുന്നു. ആർകിടെക്ടാണ് അമാൽ സൂഫിയ.
2017 മെയ് 5നായിരുന്നു ദുൽഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്ക് മറിയം എത്തിയത്. ഇപ്പോൾ മൂന്നുവയസുകാരിയായിരിക്കുകയാണ് മകൾ. മകളെ മടിയിലിരുത്തിയുള്ള ദുൽഖറിന്റെ ചിത്രവും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
നിന്റെ പ്രായത്തിനൊത്ത് ഞങ്ങളെല്ലാവരും നിന്നോടൊപ്പം ചേരുന്പോൾ നീ പറയുന്നു, ഞാനിപ്പോൾ വലിയ കുട്ടിയായെന്ന്. നീ പറയുന്നത് ശരിയായിരിക്കാം. വളരെ പെട്ടെന്നാണ് നീ വളരുന്നത്.
ഇപ്പോൾ നല്ലപോലെ സംസാരിക്കുന്നുമുണ്ട്. മൂന്നു വയസുകാരിയായ വലിയ പെണ്കുട്ടിയായി നീ. രാജകുമാരിയെ പോലെ സുന്ദരിയായി. നീ നിന്റേതായ ലോകം സൃഷ്ടിക്കുന്നു. കളിക്കുന്നു. ഞങ്ങൾക്ക് കഥകൾ പറഞ്ഞു തരുന്നു.
സ്വന്തമായി നടക്കുന്നു. ഓടുന്നു. ചാടാൻ പഠിക്കുന്നു. അതെ നീ ഇപ്പോൾ വലിയ കുട്ടിയായി. നീ പതുക്കെ വലുതായാൽ മതിയെന്നു തോന്നുന്നു. ഞങ്ങളുടെ കുഞ്ഞുവാവയായിരിക്കൂ.
നിന്നെ ആദ്യമായി കണ്ടപ്പോൾ എങ്ങനെയായിരുന്നോ അങ്ങനെ. നിന്റെ കരച്ചിൽ കേട്ടപ്പോൾ നിന്നെ കൈയിലെടുത്തപ്പോൾ നീ എങ്ങനെയായിരുന്നോ അങ്ങനെ.
കുഞ്ഞുവാവയായി നിന്നെ കണ്ടു മതിയായില്ല. എന്നും നീ ഞങ്ങൾക്ക് കുഞ്ഞുവാവ തന്നെയാണ്. നീ വലുതായെന്ന് ഈ ലോകം മുഴുവൻ പറഞ്ഞാലും.. ഇത്ര പെട്ടെന്ന് വലുതാകല്ലേ. നീ കുഞ്ഞുവാവയായിരിക്കൂ – ദുൽഖർ കുറിച്ചു.
മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന കുഞ്ഞുമറിയത്തിന്റെ ഒരു ചിത്രവും അടുത്തിടെ വൈറലായി മാറിയിരുന്നു. മകളുടെ കൈയുടെയും ഷൂസിന്റയും കളിപ്പാട്ടങ്ങളുടെയും ചിത്രം ദുൽഖർ ഇൻസ്റ്റഗ്രാമിലൂടെ ദുൽഖർ പങ്കുവച്ചിരുന്നു.
എന്നാൽ മുഖം വ്യക്തമായ ഒരു ഫോട്ടോ കാണുന്നതിനായാണ് ആരാധകർ കാത്തിരുന്നത്. ആ കാത്തിരിപ്പ് അവസാനിച്ചത് ഒന്നാം പിറന്നാൾ ദിനത്തിലായിരുന്നു.