സൂപ്പർതാരം മമ്മൂട്ടിയെ മമ്മൂക്ക എന്നാണ് ആരാധകർ സ്നേഹപൂർവം വിളിക്കുന്നത്. മകനായ ദുൽഖർ സൽമാനെ ആരാധകർ കുഞ്ഞിക്കയെന്നും വിളിക്കുന്നു.
കുഞ്ഞിക്കയെന്ന് തന്നെ ആദ്യം വിളിച്ചതാരെന്ന് ഓർക്കുന്നില്ലെങ്കിലും ആ പേരിൽ സ്നേഹം തുളുന്പി നിൽക്കുന്നുവെന്ന് ദുൽഖർ സൽമാൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കുഞ്ഞിക്ക എന്ന പേരിനോടുള്ള തന്റെ ഇഷ്ടം ദുൽഖർ സൽമാൻ വെളിപ്പെടുത്തിയത്.
ദുല്‍ഖര്‍ സല്മാന് എന്നു കേള്‍ക്കുന്നത് ഭയങ്കര ഫോര്‍മലായാണ് ഇന്ന് ഫീല്‍ചെയ്യുന്നത്. സ്കൂൾ പഠന കാലത്തൊക്കെ ഈ പേര് വിളിക്കാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു.
ഡിക്യു എന്നൊക്കെ പലരും വിളിക്കാൻ തുടങ്ങിയത് ഈ പ്രശ്നം കാരണമാണ്. ചിലർ സൽമ എന്നൊക്കെ വിളിച്ചിരുന്നു. പക്ഷെ ഇപ്പോൾ കുഞ്ഞിക്ക എന്ന പേരിനോട് വളരെ ഇഷ്ടം തോന്നുന്നു- ദുൽഖർ പറയുന്നു.
അനൂപ് സത്യന് ഒരുക്കുന്ന ‘വരനെ ആവശ്യമുണ്ട്’ ആണ് ദുല്‍ഖറിന്റെ പുതിയ ചിത്രം.