കേരള കലാമണ്ഡലം പുതിയ വിസി ആയി ഡോ. ബി. അനന്തകൃഷ്ണൻ നിയമിതനായി. അഞ്ചുവർഷമാണ് വിസി നിയമന കാലാവധി.
ഹൈദരാബാദ് സർവകലാശാലയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷന്റെ മേധാവിയാണ് അനന്തകൃഷ്ണൻ. കഴിഞ്ഞ വർഷത്തെ ഇൻഫോക്കിന്റെ ക്യൂറേറ്റർ കൂടിയാണ് അനന്തകൃഷ്ണൻ.
സെർച്ച് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ചാൻസിലർ മല്ലികാ സാരാഭായ് ആണ് അനന്ത കൃഷ്ണനെ നിയമിച്ചത്.
രണ്ടുമാസം മുൻപാണ് ഡോ.ജെ. പ്രസാദ്, ഡോ. കെ.ജി പൗലോസ്, ഭരണസമിതി അംഗം ടി.കെ വാസു എന്നിവരുൾപ്പെട്ട സെർച്ച് കമ്മിറ്റിയെ ചാൻസിലർ മല്ലികാ സാരാഭായ് നിയമിച്ചത്.
കഴിഞ്ഞ ഒന്നര വർഷമായി കാലടി സർവകലാശാല വിസിക്കായിരുന്നു കേരള കലാമണ്ഡലത്തിന്റെ ചുമതല.