പെണ്കുട്ടികളുടെ വിവാഹപ്രായം 18ല് നിന്നും 21ലേക്ക് ആക്കാനുള്ള കേന്ദ്ര സര്ക്കാരിന്റെ നീക്കത്തെ ഒട്ടുമിക്കവരും അനുകൂലിക്കുമ്പോള് ചിലരൊക്കെ എതിര്ക്കുന്നുമുണ്ട്.
ഇപ്പോള് സംഭവത്തില് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. കേന്ദ്ര സര്ക്കാരിന്റെ ഈ തീരുമാനം പ്രശംസനീയമാണെന്നാണ് ഡോ. അനുജയുടെ അഭിപ്രായം. ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
”പെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല, വിവാഹത്തെ കുറിച്ചു ചിന്തിക്കണമെന്ന ധാരണ വച്ചു പുലര്ത്തുന്നവര്, ചുറ്റിലുമുള്ള വല്യമ്മമാരുടെ പഴമൊഴിയില് സ്വന്തം ആരോഗ്യം പോയിട്ടു കുടുംബ ജീവിതം നയിക്കാനുള്ള മാനസിക പക്വത തനിക്കു ആയിട്ടുണ്ടോന്നു പോലും നോക്കാതെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നവര്, മേല്പ്പറഞ്ഞതൊക്കെ വിശ്വാസത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ മറ പിടിച്ചു ഇന്നും നമ്മുടെയി നാട്ടില് പിന്തുടരുന്നു. അതിനൊരു മാറ്റം അനിവാര്യമല്ലേ”. അനുജ ചോദിക്കുന്നു.
ഡോ.അനുജയുടെ കുറിപ്പിന്റെ പൂര്ണരൂപം…
കഷ്ടിച്ചു ഒരു പതിനേഴു, അല്ലേല് പതിനേഴര വയസ്സ് തികച്ചെന്നു സമാധാനിച്ചു തങ്ങളുടെ പെണ്മക്കളെ വിവാഹം ചെയ്തയ്ക്കാന് ധൃതി കാണിച്ച ഒരു തലമുറ നമുക്ക് മുന്പിലുണ്ട്.
പെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല, വിവാഹത്തെ കുറിച്ചു ചിന്തിക്കണമെന്ന ധാരണ വച്ചു പുലര്ത്തുന്നവര്, ചുറ്റിലുമുള്ള വല്യമ്മമാരുടെ പഴമൊഴിയില് സ്വന്തം ആരോഗ്യം പോയിട്ടു കുടുംബ ജീവിതം നയിക്കാനുള്ള മാനസിക പക്വത തനിക്കു ആയിട്ടുണ്ടോന്നു പോലും നോക്കാതെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നവര്.
മേല്പ്പറഞ്ഞതൊക്കെ വിശ്വാസത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ മറ പിടിച്ചു ഇന്നും നമ്മുടെയി നാട്ടില് പിന്തുടരുന്നു. അതിനൊരു മാറ്റം അനിവാര്യമല്ലേ.
പെണ്കുട്ടികളുടെ വിവാഹത്തിനുള്ള മിനിമം മഴല 18ല് നിന്നും 21ലേക്കു ആയി മാറ്റുവാനുള്ള കേന്ദ്രസര്ക്കാര് തീരുമാനം പ്രശംസനീയവഹം.
നമ്മുടെ പെണ്കുട്ടികള് atleast സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മാനസിക പക്വതയിലേക്കെങ്കിലും എത്തിച്ചേരട്ടെ, അതല്ലാതെ കേവലം പ്ലസ്ടു വിദ്യാഭ്യാസം മാത്രം നേടാനുള്ള കാലയളവില് കുടുംബ ജീവിതത്തെ കുറിച്ചു യാതൊരു ധാരണയുമില്ലാതെ, വിവാഹത്തിലേക്കു എടുത്തു ചാടുന്നു.
ശേഷം ആ പെണ്കുട്ടി നേരിടുന്ന ഏതു പ്രശ്നം ആയാലും ഇതൊക്കെ കുടുംബ ജീവിതത്തിന്റെ ഭാഗമാണെന്നും, എന്തിനും ഏതിനും ഉത്തമ ഭാര്യ ചമയാന് പറഞ്ഞയക്കുന്ന ‘അഡ്ജസ്റ്റ്മെന്റ് ‘
ഭാര്യ ആയാല് ഇഷ്ടക്കേടെന്നും പാടില്ല, എല്ലാം ഉത്തരവാദിത്തം മാത്രം,ആ അഡ്ജസ്റ്റ്മെന്റ് ഹശളല നോടൊപ്പം ലേശം അടക്കവും,ഒതുക്കവും കൂടെ ചേര്ത്താല് ‘കുലസ്ത്രീ’ പട്ടവും അവള്ക്കു സ്വന്തം.
ഇത്തരത്തില് ഓരോ സ്ത്രീ ജീവിതവും ആരുടെയൊക്കെയോ താല്പര്യങ്ങള്ക്ക് വേണ്ടി മാത്രം ഹോമിക്കപ്പെടേണ്ട ഒന്നായി തീരണമോയെന്നു ചിന്തിക്കുക.
കൗമാര പ്രായം കടന്നു യൗവ്വനത്തിലേക്കു കടക്കുന്നതിനു മുന്പേ അവള്ക്കു നേരിടേണ്ടി വരുന്ന പ്രസവവും തുടര്പ്രശ്നങ്ങളും, ജീവനെ പോലും പ്രതികൂലത്തിലാഴ്ത്തുന്നു.
അങ്ങനെ എത്രയോ മരണങ്ങള് പോലും സംഭവിക്കുന്നു. വ്യക്തി സ്വാതന്ത്ര്യം എന്നും വിശ്വാസം എന്നുമൊക്കെ പറയുന്നവര് മേല്പ്പറഞ്ഞതിനൊക്കെ സമാധാനം പറയുക.
മരണം ഒക്കെ സ്വാഭാവികം എന്നാകും ഇത്തരക്കാരുടെ വാദം. എന്നാല് അറിഞ്ഞു കൊണ്ടു പെണ്മക്കളെ കുരുതി കൊടുക്കണോ. അവര് ആരോഗ്യത്തോടെ വളര്ന്നു വരട്ടെ.
വിദ്യാഭ്യാസം അവള്ക്കൊരു മുതല്ക്കൂട്ടായി മാറുമെന്നതില് അതിശയോക്തി വേണ്ട . ഈ ലോകത്തില് തന്റേതായ കാഴ്ചപ്പാട് രൂപപ്പെടുത്താന് അതവളെ സഹായിക്കും.സ്നേഹിക്കപ്പെടാനും, അംഗീകരിക്കപ്പെടുവാനുമുള്ള അഭി വാജ്ഞ അവളില് വളരട്ടെ.
വ്യക്തി സ്വാതന്ത്ര്യത്തിന്മേല് നിയമം അടിച്ചേല്പ്പിക്കുന്നു എന്നു മുറവിളിക്കുന്നവര് ഒന്നാലോചിക്കണം, എത്രയോ പെണ്കുട്ടികള്ക്ക് അവരവരുടെ സ്വപ്നങ്ങള്ക്ക് മീതെ പറക്കാനുള്ള സുവര്ണ്ണാവസരമാണിത്.
നമ്മുടെ പെണ്കുട്ടികള്ക്കു ബാലികേറാ മലയല്ല ഈ 21വയസ്സ്, അവര് വളരട്ടെ ആരോഗ്യപരമായും വിദ്യാഭ്യാസ പരമായും ഈ കാലയളവിലും തുടര്ന്നങ്ങോടും.
https://www.facebook.com/105975184711777/photos/a.106458087996820/324282836214343