കൊല്ലത്ത് പാതിരാത്രി വനിതാ ഡോക്ടറുടെ മദ്യപിച്ചുള്ള അഴിഞ്ഞാട്ടത്തില്‍ ആറു വാഹനങ്ങള്‍ക്കും മൂന്നുപേര്‍ക്കും പരിക്കേറ്റു. മാടന്നടയില് രാത്രിയായിരുന്നു സംഭവം. കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ ദന്ത ഡോക്ടര്‍ ലക്ഷ്മി നായരാ(42)ണ് പോലീസ് കസ്റ്റഡിയിലായത്. ഇവര്‍ സ്ഥിരം പ്രശ്നക്കാരിയാണെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്. പണ്ട് നടുറോഡില്‍ ആംബുലന്‍സിന്റെ കീ ഊരിയെടുത്ത് പ്രശ്നം സൃഷ്ടിച്ചതും ലക്ഷ്മിയാണ്.
ലക്ഷ്മിയുടെ വാഹനത്തില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. മെഡിക്കല്‍ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ പോലീസിനുനേരേ അവര്‍ െകെയേറ്റത്തിനു മുതിര്‍ന്നു. ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം പുറത്തുവരവേ, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും വനിതാ ഡോക്ടര്‍ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ ഡോക്ടറുടെ ആണ്‍സുഹൃത്തുക്കള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു.
ഇവരില്‍ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ആറു മാസം മുമ്പ് കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ ആംബുലന്‍സിന്റെ താക്കോല്‍ ഊരി കടന്നുകളഞ്ഞതും ലക്ഷ്മി നായരാണെന്ന് പോലീസ് പറഞ്ഞു. ഇവരെ മുമ്പും മദ്യലഹരിയില്‍ അറസ്റ്റ് ചെയ്തിതിട്ടുണ്ടെന്നു പോലീസ് സൂചിപ്പിച്ചു.