തന്റെയടുക്കല്‍ ചികിത്സ തേടി വരുന്ന രോഗിയുടെ ആസ്ഥിയനുസരിച്ച് ചികിത്സാരീതികളും മരുന്നും നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. രോഗിയുടെ കീശയുടെ വലിപ്പമനുസരിച്ച് ചികിത്സാമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന അവസ്ഥ.
ഇത്തരത്തില്‍ ചികില്‍സ തേടിയെത്തുന്ന രോഗികളെ കബളിപ്പിച്ച് കോടികള്‍ സമ്പാദിച്ച അമേരിക്കയിലെ ടെക്സാസിലെ ഡോക്ടറായ ജോര്‍ജ് സമോറയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
രോഗികളായി എത്തുന്നവര്‍ക്ക് അനാവശ്യ മരുന്നുകളും ചികിത്സകളും നടത്തിയാണ് ഇയാള്‍ പണം ഉണ്ടാക്കിയത്. കാന്‍സര്‍ ഇല്ലാത്തവര്‍ക്ക് പോലും കീമോ തെറാപ്പി നിര്‍ദ്ദേശിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. അതിന് തെളിവാകുകയാണ് അദ്ദേഹം സ്വന്തമാക്കിയ ജെറ്റ്, ആഡംബര വിമാനങ്ങള്‍.
ആറു സീറ്റുകളുള്ള ബിസിനസ് ജെറ്റ് വിമാനം, ആഡംബര വാഹനങ്ങള്‍, വിവിധ നഗരങ്ങളിലായി വീടുകളും വില്ലകളും തുടങ്ങി കോടികളുടെ സമ്പാദ്യമാണ് ജോര്‍ജിനുള്ളത്. എന്നാല്‍ ഇതൊക്കെ അന്യായമായി മരുന്ന് കുറിച്ച് നല്‍കിയതിലൂടെയുള്ള കമ്മിഷന് വഴി സ്വന്തമാക്കിയതാണെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ 240 മില്ല്യണ്‍ ഡോളറിന്റെ തട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. ഇയാളെ ഉടന്‍ കോടതി.ില് ഹാജരാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.