ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീല്‍ എംഎല്‍എ. ഗവർണർ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല. അടിയന്തരമായി അദ്ദേഹത്തെ കേന്ദ്ര സർക്കാർ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്ന് ഡോ. കെ.ടി ജലീൽ പറഞ്ഞു.
ഫേസ്ബുക്കിലാണ് ഗവർണർക്കെതിരെ പരിഹാസവുമായി കെ.ടി ജലീൽ കുറിപ്പ് പങ്കുവച്ചത്. കേരളത്തിലെ സർവകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാൻസലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം. സംഘിവൽക്കരണത്തെ പ്രതിരോധിക്കാൻ പോരാട്ട ഭൂമികയിൽ നിലയുറപ്പിച്ച എസ്എഫ്ഐ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് നോമിനികളെ സര്‍വകലാശാല സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകളില്‍ നിയമിച്ച് ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞാണ് എസ്എഫ്ഐ സമരം ചെയ്യുന്നത്. അതേസമയം, എസ്എഫ്ഐയെ രംഗത്തിറക്കിയത് മുഖ്യമന്ത്രിയാണെന്നാണ് ഗവര്‍ണറുടെ ആരോപണം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.