ചുഴലിക്കാറ്റുകള്‍ ഇനിയുമെത്തും! കന്യാകുമാരിയേയും തിരുവനന്തപുരത്തേയും ഏറെ ബാധിക്കാന്‍ സാധ്യത; കുസാറ്റ് കാലാവസ്ഥ റഡാര്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്

ബോ​ബ​ൻ ബി. ​കി​ഴ​ക്കേ​ത്ത​റ

ക​ള​മ​ശേ​രി: അറബിക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദങ്ങ​ൾ തു​ട​ർ​ച്ച​യാ​യി രൂ​പം കൊ​ള്ളു​ന്ന​ത് കേ​ര​ള​ക്ക​ര​യ്ക്ക് ഭീ​ഷ​ണി​യാ​വു​ക​യാ​ണെ​ന്ന് മു​ന്ന​റി​പ്പ്. സാ​ധാ​ര​ണ​യാ​യി ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലാ​ണ് ന്യൂ​ന​മ​ർ​ദങ്ങ​ൾ​ക്കും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ചു​ഴ​ലി​ക്കാ​റ്റു​ക​ൾ​ക്കും കു​പ്ര​സി​ദ്ധ​മാ​യ സ്ഥ​ലം.

എ​ന്നാ​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അഞ്ച് ചു​ഴ​ലി​ക്കാ​റ്റു​ക​ൾ​ക്ക് അ​റ​ബി​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദങ്ങ​ൾ കാ​ര​ണ​മാ​യ​ത് വലിയ രീതിയിലുള്ള കാലാവസ്ഥാ മാറ്റത്തിന്‍റെ സൂ​ച​ന​യാ​ണെ​ന്ന് കു​സാ​റ്റ് കാ​ലാ​വ​സ്ഥ റ​ഡാ​ർ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​എം.ജി. ​മ​നോ​ജ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.ചു​ഴ​ലി​ക്കാ​റ്റു​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ഉ​യ​ർ​ന്ന ചൂ​ട് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നെ പോ​ലെ അ​റ​ബി​ക്ക​ട​ലി​ലും അ​ടു​ത്ത കാ​ല​ത്താ​യി കാ​ണു​ന്ന​താ​ണ് ഈ ​ആ​ശ​ങ്ക​യ്ക്ക് കാ​ര​ണം.

ചൂ​ടി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന താ​പോ​ർ​ജ​ത്തെ നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള പ്ര​ക്രിയ​യാ​ണ് ച​ക്ര​വാ​ക​ങ്ങ​ളു​ടെ ജ​ന​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. അ​റ​ബി​ക്ക​ട​ലി​ൽ ചൂ​ട് കൂ​ടു​ന്ന​ത് പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ന്‍റെ തീ​ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന തെ​ക്ക്-കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ്. ഇ​താ​ണ് കേ​ര​ള​ക്ക​ര​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ന്ന​ത്.

സ​മീ​പ ഭാ​വി​യി​ൽ ചു​ഴ​ലി​ക്കാ​റ്റു​ക​ൾ ഇ​നി​യു​മെ​ത്തു​മെ​ന്ന് കു​സാ​റ്റ് കേ​ന്ദ്രം സൂ​ച​ന ന​ൽ​കുന്നു. അ​ത് ക​ന്യാ​കു​മാ​റി​യേ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​യും ഏ​റെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​മാ​സം ത​ന്നെ അ​റേ​ബ്യ​ൻ ക​ട​ലി​ൽ രൂ​പം കൊ​ണ്ട് ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഡോ. ​എം.ജി. മ​നോ​ജ് വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തി​ന് മു​മ്പ് 1998 ൽ ​ലാ​ണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും അ​റേ​ബ്യ​ൻ ക​ട​ലി​ലും ഒ​രു പോ​ലെ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റു​ക​ൾ ഉ​ണ്ടാ​യ​ത്. കേ​ര​ളം ഭ​യ​ന്ന ലു​ബാ​ൻ ചു​ഴ​ലി​ക്കാ​റ്റ് വ​ട​ക്ക്-പ​ടി​ഞ്ഞാ​റോ​ട്ട് നീ​ങ്ങി ഒ​മാ​ൻ തീ​ര​ത്തേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ഗ​തി മാ​റ്റാ​വു​ന്ന​ത്ര ശ​ക്തി​യു​ള്ള കാ​റ്റെ​ത്തി​യാ​ൽ വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ഇ​തേ ചു​ഴ​ലി​ക്കാ​റ്റ് ഗു​ജ​റാ​ത്തി​ലെ​ത്താം. അ​ത​റി​യാ​ൻ 10 വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും മനോജ് പ​റ​ഞ്ഞു.

ഒ​മാ​നി​ലേ​ക്ക് നീ​ങ്ങു​ന്ന ചു​ഴ​ലി​ക്കാ​റ്റ് അ​റേ​ബ്യ​ൻ ക​ട​ലി​ൽ രൂ​പം കൊ​ണ്ട​ത് ദി​വ​സ​ങ്ങ​ൾ എ​ടു​ത്താ​ണ്. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ കേ​ന്ദ്ര ബി​ന്ദു രൂ​പം കൊ​ണ്ട​തും ഞാ​യ​റാ​ഴ്ച​യാ​ണ്. അ​തി​നാ​ൽ പ​ഠി​ക്കാ​നും മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും ന​മു​ക്കാ​യി. എ​ന്നാ​ൽ സ​ർ​വ​നാ​ശം വി​ത​ച്ച ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് അ​റ​ബി​ക്ക​ട​ലി​ൽ 6 മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് മാ​ത്ര​മു​ണ്ടാ​യ​താ​ണെ​ന്നും ഡോ. ​എം.ജി. ​മ​നോ​ജ് പ​റ​ഞ്ഞു.

Related posts