ന്യൂഡൽഹി: അതിവഗുരുതരാവസ്ഥയിലുള്ള രോഗിയെ രക്ഷിക്കാന്‍ കോവിഡ് സുരക്ഷാവസ്ത്രം ഊരി മാറ്റി ഡോക്ടര്‍. ഇദ്ദേഹത്തോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.
ഡല്‍ഹി എയിംസിലെ സീനിയല്‍ റസിഡന്റ് ഡോക്ടറായ ജമ്മു-കാഷ്മീരിലെ അനന്ത്നാഗ് സ്വദേശി സാഹിദ് അബ്ദുള്‍ മജീദാണ് സ്വന്തം ജീവന് പണയപ്പെടുത്തി രോഗിയെ രക്ഷിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ആംബുലന്‍സിനുള്ളിലാണ് സംഭവം.
അതീവഗുരുതരാവസ്ഥയിലായ രോഗിയെ മജീദ് സന്ദര്‍ശിച്ചപ്പോള്‍ രോഗി ശ്വാസ്വോച്ഛാസം ചെയ്യാൻ പോലും കഷ്ടപ്പെടുകയായിരുന്നു. ഇയാൾക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകിയിരുന്നു. പക്ഷേ ചില തടസങ്ങളെ തുടർന്ന് ഇയാളുടെ ട്യൂബ് ഊരി വീണ്ടും ഇന്‍ട്യൂബേറ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിച്ചു.
ചികിത്സാസമയം ഡോക്ടർ സുരക്ഷാ വസ്ത്രം ധരിച്ചിരുന്നതിനാൽ കാഴ്ച മറഞ്ഞതിനെ തുടർന്ന് അദേഹം ഇത് ഊരി മാറ്റി. ഡോക്ടറോട് 14 ദിവസത്തെ ക്വാറന്റൈൻ ആണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. നോമ്പു തുറക്കാതെയാണ് അദേഹം ആശുപത്രിയിലേക്കു പോയതെന്ന് എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീനിവാസ് രാജ്കുമാർ പറഞ്ഞു.
രോഗിയുടെ ജീവന് രക്ഷിക്കുവാൻ സുരക്ഷാ കവചം എടുത്തു മാറ്റുവാനായി മജീദിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ലെന്നും തന്റെ ചുമതല നിറവേറ്റുന്നതിനായി വൈറസ് ബാധയേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള പരിതസ്ഥിതിക്ക് അദ്ദേഹം സ്വയം വിധേയനാകുകയായിരുന്നുവെന്നും രാജ്കുമാര് വ്യക്തമാക്കി.