കോവിഡ് ലക്ഷണങ്ങളുമായെത്തിയ രോഗിയുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ചു ! ഡോ. ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു…

കോവിഡ് ലക്ഷണങ്ങളുമായി സ്വകാര്യ ക്ലിനിക്കിലെത്തിയ രോഗിയുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ച ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി പരാതി.

എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും കൂടിയായ ഡോക്ടര്‍ ഷിനു ശ്യാമളനെയാണ് ക്ലിനിക്കിന്റെ ഉടമ പുറത്താക്കിയത്. വിദേശത്ത് നിന്നും പനിയുമായി എത്തിയ രോഗിക്കാണ് കൊറോണയുണ്ടെന്ന സംശയം ഡോക്ടര്‍ ഉന്നയിച്ചത്.

ഇതേക്കുറിച്ച് ഇവര്‍ ഫേസ്ബുക്കില്‍ കുറിപ്പും ഇട്ടിരുന്നു. ക്ലിനിക്കില്‍ രോഗികള്‍ വരുമോയെന്ന ഭയത്തെത്തുടര്‍ന്നാണ് ഉടമ തന്നെ പുറത്താക്കിയതെന്ന് ഡോക്ടര്‍ ആരോപിക്കുന്നു. മുമ്പ് കൊറോണ സംശയമുള്ള രോഗി ഖത്തറിലേക്ക് മടങ്ങിയെന്ന് ഷിനു കുറിപ്പില്‍ പറഞ്ഞിരുന്നു.

ഡോക്ടറുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളത്?

അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്‍ഥമായ ചോദ്യങ്ങള്‍. നിങ്ങള്‍ളൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. എനിക്കതല്ല. ക്ഷമിക്കണം. തെറ്റ് കണ്ടാല്‍ ചൂണ്ടി കാണിക്കും. ഇനിയും.

ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. ആ ഉദ്യോഗസ്ഥര്‍ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്? ഞാന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. ഇനിയും ശബ്ദിക്കും.

https://www.facebook.com/Shinuz/posts/10219052703326487

Related posts

Leave a Comment