ചെറുതോണി: കോവിഡ്-19-ന് ഹോമിയോ ചികിത്സയുമായി യുവ സന്യാസിനി. എഴുകുംവയൽ ജയ്മാതാ ഹോമിയോ ക്ലിനിക്കിലെ ഡോ. സിസ്റ്റർ ഡെനി മരിയ എസ്എച്ച് ആണ് കോവിഡ് രോഗികളെ ചികിൽസിക്കുന്നത്.
പോസ്റ്റ് കോവിഡ് ചികിത്സ, കോവിഡ് പ്രതിരോധ ചികിത്സ, പ്രാഥമിക സന്പർക്കപട്ടികയിൽ വന്നവർക്കുള്ള പ്രതിരോധ ചികിത്സ, എ, ബി കാറ്റഗറിയിലുള്ള കോവിഡ് രോഗികൾക്ക് ഫോണ് /വീഡിയോ കണ്സൾട്ടേഷൻ എന്നിവയാണ് ഇവിടെ നൽകുന്നത്.
ഇടുക്കി എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ ഏതാനും നാളുകൾക്കുമുൻപാണ് എഴുകുംവയലിൽ ഹോമിയോ ക്ലിനിക് ആരംഭിച്ചത്. കോവിഡിന് ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ഉണ്ടെന്നു ഡോ. സിസ്റ്റർ ഡെനി മരിയ പറയുന്നു.
മാംഗളൂർ ഫാ. മുള്ളേഴ്സ് ഹോമിയോ മെഡിക്കൽ കോളജിൽനിന്നും പഠനം പൂർത്തിയാക്കിയ സിസ്റ്റർ ഡെനി ഇടുക്കി നവജ്യോതി പ്രൊവിൻസ് അംഗവും മാവടി പുരയിടത്തിൽ ജോസ് – മേരി ദന്പതികളുടെ മകളുമാണ്.