പത്തനംതിട്ട: സാമൂഹ്യപ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതർക്കു വേണ്ടി പണിതുനൽകുന്ന 89-ാമതു വീട് ആലപ്പുഴ എഴുപുന്നയിൽ ഏറനാട് സെലീനയ്ക്കും കുടുംബത്തിനും നൽകി.വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പോലീസ് ഐജി പി.വിജയൻ നിർവഹിച്ചു.
വീടും സ്ഥലവുമില്ലാത്ത അവസ്ഥയിൽ രണ്ടു പെൺമക്കളുമായി കഴിഞ്ഞിരുന്ന സെലീനയ്ക്ക് എറണാകുളം എസ്ഐ ലെസ്് ലി അഗസ്റ്റിൻ നാല് സെന്റു സ്ഥലം വാങ്ങി നൽകുകയും എറണാകുളം ജിയോജിറ്റ് കന്പനിയുടെ സഹായത്തിൽ മുന്ന് മുറികളും അടുക്കളയും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ വീട് നിർമിച്ചു നൽകുകയുമായിരുന്നു.
ചടങ്ങിൽ ജിയോജിറ്റ് മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജ്, ഡോ.എം.എസ്. സുനിൽ, ജയ ജേക്കബ്, അലക്സാണ്ടർ, കെ.പി. ജയലാൽ, ദീപക് ജോൺ, ലെസ്്ലി അഗസ്റ്റിൻ, കെ.കെ. രാധാമണി എന്നിവർ പ്രസംഗിച്ചു.