കോഴിക്കോട്: യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ പരീതിന്റെ ഭാര്യ തൻസിയ(25) ആണ് മരിച്ചത്.
കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനിയാണ് തൻസിയ.
പാലാഴിയിലെ സുഹൃത്തായ ഡോക്ടറുടെ ഫ്ലാറ്റിലാണ് രാവിലെ പത്തിന് തൻസിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അപസ്മാരം കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തന്‍സിയ അപസ്മാര രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചതായി പോലീസ് പറഞ്ഞു.