കര്ണാടകയിലെ ആദ്യത്തെ ട്രാന്സ് വുമണ് ഡോക്ടറാണ് ത്രിനേത്ര ഹാല്ദര് ഗുമ്മാര്ജു. സര്ജന്, ആക്ടിവിസ്റ്റ്, കണ്ടന്റ് ക്രിയേറ്റര് എന്നീ നിലകളിലെല്ലാം തിനേത്ര കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോള് ‘മെയ്ഡ് ഇന് ഹെവന് 2’ എന്ന സീരീസിലൂടെ അഭിനയരംഗത്തും അരങ്ങേറിയിരിക്കുകയാണ് ഇവര്. കുട്ടിക്കാലം മുതല് ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുവന്ന വ്യക്തിയാണ് ത്രിനേത്ര.
ഇപ്പോള് ത്രിനേത്ര തുറന്നു പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധേയമാകുന്നത്…ആണായി പിറന്നെങ്കിലും ചെറുപ്പം മുതല് താനൊരു പെണ്ണാണെന്നാണു മനസ്സില് തോന്നിയിരുന്നത്. തീരെ ചെറിയ പ്രായത്തില് അമ്മയുടെ സാരിയും ഹൈ ഹീല് ചെരിപ്പുമെല്ലാം ആകര്ഷിച്ചിരുന്നു.
അധികം ഒരുങ്ങി നടക്കാത്ത ഒരാളായിരുന്നു എന്റെ അമ്മ. അതുകൊണ്ടു തന്നെ അമ്മ സൂക്ഷിച്ചിരുന്ന മേക്കപ്പും, ആഭരണങ്ങളുമൊക്കെ ചെറുപ്പത്തില്തന്നെ ആരും കാണാതെ ഞാന് ഉപയോഗിക്കുമായിരുന്നു.
ഇതൊന്നും കാണാതാവുന്നത് അമ്മ അറിഞ്ഞിട്ടുമില്ല. ആ സമയത്ത് ക്ലാസില് കുട്ടികളുടെ ഭാഗത്തു നിന്നും ടീച്ചര്മാരില് നിന്നും കളിയാക്കലുകള് നേരിട്ടിട്ടുണ്ട്.
പഠനത്തിലും മറ്റ് എക്സ്ട്രാ കരിക്കുലര് ആക്ടിവിറ്റികളിലും മുന്നില് നിന്നിട്ടു പോലും എന്റെ പഠനകാലം അത്ര നല്ലതായിരുന്നില്ല.
പലപ്പോഴും ആണ്കുട്ടിയെപോലെ പെരുമാറാന് ശ്രമിച്ചുനോക്കി. പെണ്കുട്ടികളോട് ആ രീതിയില് സംസാരിക്കുമായിരുന്നു.
അന്ന് വളരെ കുറച്ച് നാളത്തേക്ക് എനിക്കൊരു ഗേള്ഫ്രണ്ടുമുണ്ടായിരുന്നു. ഞങ്ങള് പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ അത് ഒരിക്കലും ശരിയാകുമായിരുന്നില്ലല്ലോ. എന്നെ അന്നും ആകര്ഷിച്ചത് ആണ്കുട്ടികള് തന്നെയായിരുന്നു.
സര്ജറി കഴിഞ്ഞതിനു ശേഷം ഒരു ദിവസം ഞാന് റോഡിലൂടെ നടക്കുകയായിരുന്നു. ആ സമയത്ത് സമൂഹത്തില് ഞാന് എന്നെ പെണ്കുട്ടിയായി പ്രസന്റ് ചെയ്ത് തുടങ്ങിയിട്ടേയുള്ളു.
പെട്ടെന്ന് ആരോ ഒരാള് എന്നെ കടന്നുപിടിച്ചു. വളരെ വിചിത്രമായി നിങ്ങള്ക്കു തോന്നാം, പക്ഷേ ഞാനൊരു സ്ത്രീ ആയി മാറിയോ എന്നാണ് അപ്പോള് എന്റെ മനസ്സില് വന്ന ചിന്ത.
കാരണം ഇത്തരത്തില് ഒരുപാട് സംഭവങ്ങള് സ്ത്രീകള്ക്കു സംഭവിക്കുന്നുണ്ടെന്ന് ഞാന് പറഞ്ഞുകേട്ടിരുന്നു. അതുകൊണ്ടുതന്നെ അന്നാണ് ഞാനൊരു സ്ത്രീയായി മാറിയതെന്ന് എനിക്ക് തോന്നിപ്പോയി.
ഈ സംഭവത്തെപ്പറ്റി കൂട്ടുകാരികളോടു പറഞ്ഞപ്പോള് ‘വെല്ക്കം ടു വുമണ്ഹുഡ്’ എന്നാണ് അവര് പറഞ്ഞത്. അതെന്തൊരു കഷ്ടമാണല്ലേ ? ത്രിനേത്ര ചോദിക്കുന്നു.
ഇതുവരെയുള്ള യാത്രയില് അച്ഛനമ്മമാര് കൂടെയുണ്ടായിരുന്നു. അനിയനായിരുന്നു എന്റെ ആദ്യത്തെ സപ്പോര്ട്ട്. അവന്റെ ക്ലാസിലെ കുട്ടികള് എന്നെ കളിയാക്കി ഓരോന്നു പറയുമ്പോഴും അവന് എനിക്കു വേണ്ടി സംസാരിച്ചിരുന്നു.
പക്ഷേ അതൊന്നും ഞാന് അറിഞ്ഞിരുന്നില്ല’. സര്ജറി കഴിഞ്ഞതിനു ശേഷം വല്ലാത്ത സമാധാനം അനുഭവപ്പെട്ടെന്നും, ഡോക്ടര്മാരോടും സയന്സിനോടും, കുടുംബത്തോടുമെല്ലാം വലിയ നന്ദിയാണ് അപ്പോള് മനസ്സില് തോന്നിയതെന്നും ത്രിനേത്ര പറയുന്നു.
അഭിനയരംഗത്തെ തന്റെ പുത്തന് ചുവടുവെപ്പിന്റെ ഭാഗമായി ഹ്യൂമന്സ് ഓഫ് ബോംബെ എന്ന ചാനലിനു നല്കിയ അഭിമുഖത്തിലാണ് ത്രിനേത്ര തന്റെ ജീവിതത്തില് നടന്ന സംഭവത്തെപ്പറ്റി സംസാരിച്ചത്.