തിരുവനന്തപുരം: പെൺകുട്ടി ട്രെയിനിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഡോ. ഉൻമേഷിനെ വകുപ്പ് തല അന്വേഷണത്തെ തുടർന്ന് കുറ്റവിമുക്തനാക്കി.
ഡോ. ഉൻമേഷ് പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെന്ന ആരോപണത്തെ തുടർന്ന് ഉൻമേഷിനെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു അന്ന് ആരോപണം ഉയർന്നത്.
ഏഴ് വർഷത്തിന് ശേഷമാണ് ഉൻമേഷ് കുറ്റവിമുക്തനാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഉൻമേഷ് സത്യസന്ധനായ ഡോക്ടറാണെന്നാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതിയുടെ കണ്ടെത്തൽ.
കേസിൽ അറസ്റ്റിലായ പ്രതി ഗോവിന്ദ ചാമി ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.