ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ കൊ​ല​പാ​തകം; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍


കൊ​ച്ചി: ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍.

സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ നി​ല​വി​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സു​ര​ക്ഷാ​വീ​ഴ്ച​ക​ള്‍ പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​സി​ല്‍ അ​റ​സ്റ്റി​ല​യ പ്ര​തി സ​ന്ദീ​പ് സം​ഭ​വ​സ​മ​യം ല​ഹ​രി വസ്​തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്ന ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ ഫ​ലം ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീസിനെ വി​മ​ര്‍​ശി​ച്ച് രാ​ഷ്ട്രീ​യ നേ​ത​ക്ക​ള​ടക്കം രം​ഗ​ത്തു​വ​ന്നി​രു​ന്നു. പോ​ലീ​സ് സം​ഭ​വസ​മ​യ​ത്ത് ഇ​ട​പെ​ട്ട​തി​ല്‍ വീഴ്ചകളു​ണ്ടെ​ന്നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ പോ​ലും വ​ന്ദ​ന​യ്ക്ക് ന​ല്‍​കി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖാ ശ​ര്‍​മയും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment