സമൂഹത്തില്‍ എത്ര സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗം നടത്തിയാലും അത് പ്രവൃത്തിയില്‍ വരിക അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ്. വിവാഹത്തിനു ശേഷം സ്ത്രീകളുടെ പേരില്‍ വരുന്ന മാറ്റമാണ് അതിലൊന്ന് വിവാഹത്തിനു ശേഷം പിതാവിന്റെ പേര് മാറ്റി ഭര്‍ത്താവിന്റെ പേര് സ്ഥാപിക്കുക പതിവാണ്. ഈ ചേര്‍ക്കലുകളെയും വെട്ടിമാറ്റലുകളെയും കുറിച്ച് തുറന്ന് എഴുതുകയാണ് ഡോക്ടര്‍ വീണ ജെഎസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടര്‍ വീണ ഈ തുറന്നെഴുത്ത് നടത്തിയത്.
വീണയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം….
സ്വന്തം പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര്, ചേര്‍ത്തവളുമാരോടാണ് ചോദ്യം 😉
(especially അച്ഛന്റെയോ അച്ഛന്റെ തറവാട്ടിന്റെയോ പേര് പറിച്ചുകളഞ്ഞ് ഇന്നലെക്കേറി വന്നവന്റെ 😉 പേര് വെച്ചവള്മാരോട് )
1)എന്ത് സന്തോഷമാണ് നിങ്ങള്‍ അനുഭവിക്കുന്നത്?
തെറി വിളിക്കല്ലേ. എന്താണ് കിട്ടുന്നത് എന്നറിഞ്ഞാല്‍
വെല്ല നല്ല സാധനവും ആണേല്‍
കിട്ടുവോന്നു നോക്കാനാ. 😉
2) കുട്ടികളുടെ പേരിനൊപ്പവും അതിയാന്റെ പേര് ഇട്ടിട്ടുണ്ടോ??
3) ഉണ്ടെങ്കില്‍,
പെണ്‍കുട്ടിയാണെങ്കില്‍ നാളെ അവള് ‘മറ്റേതോ’ ഒരുത്തന്റെ പേര് കൂട്ടിച്ചേര്‍ക്കാന്‍വേണ്ടി അതിയാന്റെ പേര് വെട്ടിമാറ്റുമ്പോള്‍ നിങ്ങള്‍ കണ്ഠമിടറിക്കരയുമോ??
4) അതോ ഫിലിം സ്റ്റാര്‍ നസ്രിയ പറയും പോലെ
‘ഞാന്‍ നസ്രിയ നസീം ഫഹദ്’ എന്ന അഭിമാനം കുട്ടികളില്‍ വളര്‍ത്തുമോ?? 😉
(നസ്രിയയെ അപമാനിച്ചതല്ല. അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കുക)
5) ഭര്‍ത്താവിന്റെ പേര് കൂടെ വെച്ച എത്രവളുമാരുടെ ഭര്‍ത്താവ് സ്വന്തം പേരിന്റെ ബാക്കിയായി ഭാര്യയുടെ പേര് വെച്ചിട്ടുണ്ട്??? അതും അഭിമാനത്തോടെ, ഒട്ടുമെ നിര്‍ബന്ധിക്കാതെ അല്ലെങ്കില്‍ ചോദ്യം ചെയ്യാതെ??? 😉
മരണത്തില്‍പ്പോലും സ്വാതന്ത്രരല്ലാത്ത സ്ത്രീകളെ പറ്റിയാണ് പറയുന്നത്
https://m.facebook.com/story/graphql_permalink/…
6) നസ്രാണികളോട് ഒരു ചോദ്യം.
കൊച്ചിന്റെ പേരിന്റെ കൂടെ അയിന്റെ അപ്പന്റെ അമ്മേടെ പേരു വെച്ച് സ്ത്രീശാക്തീകരണം നടത്തുന്നതില്‍ ലജ്ജ ഉണ്ടോ? ഇല്ലെങ്കില്‍, കൊച്ചിന്റെ അമ്മേടെ പേരോ, atleast അമ്മേടെ അമ്മേടെ പേര് വെച്ചാല്‍ ഇമ്മിണി പുളിക്കുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ????
7) പേര് മാറ്റത്തെ പറ്റി പറഞ്ഞപ്പോള്‍ നിങ്ങടെ അച്ഛന് വന്ന വികാരം എന്ത്??
സന്തോഷം, സങ്കടം, ന്യൂട്രല്‍???? മൂന്നാണെങ്കിലും പ്രശ്നമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ?? അമ്മക്ക് വികാരത്തിന് സ്കോപ്പുണ്ടോ എന്നുപോലും അറിയില്ല. സോറി. I have a question to fathers too. I don glorify paternal names by this post.
https://m.facebook.com/story/graphql_permalink/…
8) ഭര്‍ത്താവിന്റെ പേരു കൂട്ടിയിട്ടുവലിച്ചിട്ട് ആക്ച്വലി നിങ്ങള്‍ എന്താണ് വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്??? നിങ്ങള്‍ അയാളുടേതാണെന്നോ അയാള്‍ നിങ്ങളുടേതാണെന്നോ?? ആദ്യത്തേതാണെങ്കില്‍, തിരിച്ചു, അയാള്‍ നിങ്ങളുടേതാണെന്ന് ഉറപ്പ് വരുത്താന്‍ ഉള്ള ബാധ്യത അയാള്‍ക്കുണ്ടോ, അതോ ആ ബാധ്യത അയാള്‍ക്കില്ലെന്നു നിങ്ങള്‍ക്കറിയാമോ??? 😉 നിങ്ങളുടെ ബാധ്യത നിങ്ങള്‍ക്ക് അഭിമാനം ഉണ്ടാക്കുന്നുണ്ടോ???