ബ്രിട്ടനില്‍ പുതുതായി കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസിനെക്കുറിച്ചോര്‍ത്തുള്ള ആശങ്കയിലാണ് ലോകം. എന്നാല്‍ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് മുമ്പുള്ളതിനേക്കാള്‍ അപകടകാരിയാണെന്നുള്ളതിന് തെളിവില്ലെന്ന് അമേരിക്കന്‍ ഇന്ത്യന്‍ വംശജനും ജോ ബൈഡന്‍ ടീമിലെ ജനറല്‍ സര്‍ജനുമായ ഡോക്ടര്‍ വിവേക് മൂര്‍ത്തി.
പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ വികസിപ്പിക്കുന്ന കോവിഡ് വാക്‌സീനാകുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ വേഗം പകരുന്ന വൈറസാണ് ബ്രിട്ടനില്‍ ഇപ്പോള്‍ കണ്ടെത്തിയത്.
എന്നാല്‍ വൈറസ് കൂടുതല്‍ അപകടകാരിയൊണോയെന്നും രോഗത്തിന്റെ തീവ്രത കൂട്ടാനാകുമോയെന്നും ഇപ്പോള്‍ പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനിതകമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാനും നിലവിലുള്ളതു പോലെ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയുമാണ് ശരിയായ മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന വൈറസനെ തടയാന്‍ ഇന്ത്യ ബ്രിട്ടനില്‍ നിന്നും ബ്രിട്ടനിലേക്കുമുള്ള യാത്രകള്‍ തടഞ്ഞിട്ടുണ്ട്. വൈറസ് കൂടുതല്‍ അപകടകാരിയാണെന്നും പെട്ടെന്ന് പടരാന്‍ കെല്‍പ്പുള്ളതുമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ലണ്ടനിലുണ്ടായിരുന്ന രോഗിയില്‍ത്തന്നെയാണോ വൈറസിനു ജനിതകമാറ്റമുണ്ടായതെന്ന കാര്യത്തില്‍ ഉറപ്പില്ല. രാജ്യത്തിനു പുറത്തുനിന്നു വന്നതാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുതിയ ഇനം വൈറസ് ബാധിച്ചവരില്‍ കൂടുതലും ലണ്ടനിലാണ്.
എന്നാല്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ ഈ വൈറസ് ബാധിച്ച രോഗികളില്ല. ഓസ്‌ട്രേലിയയിലും ഡെന്‍മാര്‍ക്കിലും ഇറ്റലിയിലും കണ്ടെത്തിയ പുതിയ വകഭേദം യുകെയില്‍നിന്നു വന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.