പത്തനാപുരം: ഫ്രൂട്ട് സ്റ്റാളുകളിലും, വഴിയോര കച്ചവടകേന്ദ്രങ്ങളിലും പുത്തന്താരമായി ഡ്രാഗണ്‍ ഫ്രൂട്ട് വിപണി കീഴടക്കുന്നു.രൂപത്തിലും, വര്‍ണത്തിലും ഏറെ പ്രത്യേകത നിറഞ്ഞ ഈ ഫലവര്‍ഗം കാഴ്ചക്കാരിലും കൗതുകം സൃഷ്ടിക്കുന്നതാണ്.
പിറ്റാജെ എന്നാണ് ഇതിന്റെ ശാസ്ത്രനാമം. മലേഷ്യന്‍ സ്വദേശിയാണ് ഈ ഫലം. ഏറെ രോഗപ്രതിരോധശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ഈ ഫലം കാന്‍സര്‍, ഷുഗര്‍, കൊളസ്ട്രോള്‍ മൂത്രതടസ്സം തുടങ്ങി നിരവധി രോഗങ്ങള്‍ക്കും അത്യുത്തമമാണെന്ന് കച്ചവടക്കാര്‍ പറയുന്നു.ഏറെ രുചികരമൊന്നുമല്ല ഇത്.എന്നാല്‍ രോഗശമനി എന്ന നിലയിലാണ് വിപണി.
രോഗഗ്രസ്തമായ കേരളത്തില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന രോഗങ്ങളുടെ പ്രതിവിധി എന്നു പറഞ്ഞാല്‍ വാങ്ങാത്തവര്‍ ഉണ്ടാകില്ല. അതിനാല്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്നാണ് വ്യാപാരികളുടെ പക്ഷം. ഒരുകിലോ ഡ്രാഗണ്‍ഫ്രൂട്ടിന് 230 രൂപയാണ് വില. ഒരെണ്ണം 400 ഗ്രാം വരെ തൂക്കം വരും. മജന്തയും, മഞ്ഞയും ഇടകലര്‍ന്ന ഫ്രൂട്ട് കാഴ്ചയിലും സുന്ദരമാണ്.