ഡൊമനിക് ജോസഫ്
മാന്നാർ: പോഷകസമൃദ്ധമായതും വിദേശിയുമായ ഡ്രാഗണ്‍ പഴങ്ങളാണ് ഇപ്പോൾ വഴിയോരകച്ചവടത്തിലെ പഴങ്ങൾക്കിടയിൽ പ്രധാന സ്ഥാനം പിടിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളിൽ ഇവയുടെ കച്ചവടം പൊടിപൊടിക്കുകയാണ്.മാംസളമായ ചെറുമധുരത്തോടു കൂടിയ രുചിയാണ് ഈ പഴത്തെ മലയാളിക്കും പ്രയിങ്കരമാക്കിയിരിക്കുന്നത്.
തുടക്കത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഈ പഴം ഇപ്പോൾ ഇവിടെതന്നെ വ്യാപകമായിട്ടുണ്ട്. കൈതച്ചക്കയുടെ ഏകദേശ രൂപവും സമാനമായ മുള്ളോടുകൂടിയ പുറാവരണവുമാണ് ഈ പഴത്തിന്റെ ആകർഷണം.
വെള്ള, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണെങ്കിലും നമുക്ക് ഇവിടെ ചുവപ്പ് നിറമുള്ള പഴമാണ് സുലഭമായി ലഭിക്കുന്നത്. കിലോയ്ക്ക് 200 മുതൽ 250 രൂപാ വരെയാണ് വില.കോവിഡ് കാലമാണെങ്കിലും ഈ പഴത്തിന് നല്ല ഡിമാന്റുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.