ദേ​ശീ​യ ഡ്രാ​ഗ​ണ്‍ ബോ​ട്ട് ചാ​മ്പ്യ​ന്‍​ഷി​പ്പ്; ഇ​ര​ട്ട സ്വ​ര്‍​ണ​നേ​ട്ട​വു​മാ​യി പ​ച്ച ലൂ​ര്‍​ദ്മാ​താ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍

എ​ട​ത്വ: പു​ന്ന​മ​ട​യി​ല്‍ ന​ട​ന്ന പ​തി​നൊ​ന്നാ​മ​ത് ദേ​ശീ​യ ഡ്രാ​ഗ​ണ്‍ ബോ​ട്ട് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ര​ട്ട സ്വ​ര്‍​ണം നേ​ട്ട​വു​മാ​യി പ​ച്ച-​ചെ​ക്കി​ടി​കാ​ട് ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ​സ്. അ​ല​ന്‍, സോ​നാ മ​രി​യ ദേ​വ​സ്യാ എ​ന്നി​വ​ര്‍.

എ​സ്. അ​ല​ന്‍ അഞ്ച് ഇ​ന​ങ്ങ​ളി​ല്‍ 5 എ​ണ്ണ​ത്തി​നും സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ള്‍ സോ​നാ മ​രി​യ ദേ​വ​സ്യ അഞ്ച് ഇ​ന​ങ്ങ​ളി​ല്‍ 4 സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.

എ​സ്. അ​ല​ന്‍ ഹോങ്കോ​ംഗി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ മ​ത്സ​ര​ത്തി​ല്‍ സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. കു​ട്ട​നാ​ടി​നും സ്‌​കൂ​ളി​നും അ​ഭി​മാ​ന താ​ര​ങ്ങ​ളാ​യി മാ​റി​യ അ​ല​നേ​യും സോ​ന​യെ​യും മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സ്‌​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

പു​റ​ക്കാ​ട് ഷാ​ജി ഭ​വ​ന​ത്തി​ല്‍ ഷാ​ജി-​റി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ല​ന്‍, ക​രു​മാ​ടി മ​ണി​യം​കേ​രി​ച്ചി​റ ബി​നു-​ആ​ശ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സോ​ന. ജൂ​ലൈ 16 നു ​ജ​ര്‍​മ്മി​നി​യി​ല്‍ ന​ട​ക്കു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ല​നും സോ​ന​യും.

Related posts

Leave a Comment