തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിലും വോട്ട് ചോർച്ച. 140 അംഗ നിയമസഭയിൽ മുഴുവൻ എംഎൽഎമാരുടെയും പിന്തുണ പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ ഒരു വോട്ട് ചോർന്നു.
എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമുവിന് സംസ്ഥാനത്തെ ഒരു എംഎൽഎ വോട്ട് നൽകിയെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.
139 എംഎൽഎമാരുടെ പിന്തുണയാണ് കേരളത്തിൽനിന്നും യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. അതേസമയം 2,824 വോട്ടുകൾ നേടി ദ്രൗപദി മുർമു തെരഞ്ഞെടുപ്പിൽ വിജയിച്ചു.
ഇതോടെ ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് ദ്രൗപദി മുർമു. രാഷ്ട്രപതിയാകുന്ന രണ്ടാമത്ത വനിതയുമാണ്.