പാരിതോഷികത്തിലെ വിവേചനം: ദ്രാവിഡിന് അതൃപ്തി

മും​ബൈ: ബി​സി​സി​ഐ​യു​ടെ വി​വേ​ച​ന​ത്തി​നെ​തി​രേ രാ​ഹു​ൽ ദ്രാ​വി​ഡ്. അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ് കി​രീ​ട നേ​ട്ട​ത്തി​നു പി​ന്നാ​ലെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ച പാ​രി​തോ​ഷി​കം സം​ബ​ന്ധി​ച്ചാ​ണ് രാ​ഹു​ൽ ത​ന്‍റെ അ​തൃ​പ്തി അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​ണ് രാ​ഹു​ല്‍ ദ്രാ​വി​ഡ്. ത​നി​ക്ക് മാ​ത്രം 50 ല​ക്ഷം രൂ​പ ന​ല്‍കി​യ ബി​സി​സി​ഐ​യു​ടെ നി​ല​പാ​ടാ​ണ് ദ്രാ​വി​ഡി​നെ ചൊ​ടി​പ്പി​ച്ച​ത്.

മു​ഖ്യ​പ​രി​ശീ​ല​ക​ന് 50 ല​ക്ഷം, മ​റ്റ് സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫി​ന് 20 ല​ക്ഷം, ടീം ​അം​ഗ​ങ്ങ​ള്‍ക്ക് 30 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കി​രീ​ട നേ​ട്ട​ത്തി​നു പി​ന്നാ​ലെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ച സ​മ്മാ​ന​ത്തു​ക. എ​ന്നാ​ല്‍, സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫി​ന് മു​ഴു​വ​ന്‍ ഒ​രേ രീ​തി​യി​ല്‍ തു​ക ന​ല്‍ക​ണ​മെ​ന്നും അ​ക്കാ​ര്യ​ത്തി​ല്‍ വേ​ര്‍തി​രി​വ് പാ​ടി​ല്ലെ​ന്നു​മാ​ണ് ദ്രാ​വി​ഡി​ന്‍റെ നി​ല​പാ​ടെ​ന്നാ​ണ് സൂ​ച​ന. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള അ​തൃ​പ്തി ദ്രാ​വി​ഡ് ബി​സി​സി​ഐ​യെ അ​റി​യി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ ഇ​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

കി​രീ​ട നേ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്തി​യ ദ്രാ​വി​ഡ് മും​ബൈ​യി​ല്‍ ക്യാ​പ്റ്റ​ന്‍ പൃ​ഥ്വി ഷാ​യ്‌​ക്കൊ​പ്പം ന​ട​ത്തി​യ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല​ട​ക്കം ടീം ​ഒ​ഫീ​ഷ്യ​ലു​ക​ളെ​യും മ​റ്റ് സ​പ്പോ​ര്‍ട്ടിം​ഗ് സ്റ്റാ​ഫി​നെ​യും ഒ​ന്നി​ലേ​റെ ത​വ​ണ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു. അ​വ​രു​ടെ പി​ന്തു​ണ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ ഈ ​നേ​ട്ടം സാ​ധ്യ​മാ​കു​മാ​യി​രു​ന്നോ എ​ന്നു പോ​ലും സം​ശ​യ​മാ​ണെ​ന്നും ദ്രാ​വി​ഡ് പ​റ​ഞ്ഞു. ദ്രാ​വി​ഡി​ന്‍റെ പ​രി​ശീ​ല​ന മി​ക​വി​നെ ബി​സി​സിൈ​യും മു​ൻ താ​ര​ങ്ങ​ളും പുകഴ്ത്തിയിരുന്നു.

Related posts