മുംബൈ: ഇന്ത്യൻ മുൻ നായകൻ രാഹുൽ ദ്രാവിഡിനെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ മേധാവിയായി നിയമിച്ച നടപടിക്ക് ബിസിസിഐയുടെ താത്കാലിക ഭരണസമിതിയായ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ (സിഒഎ) അംഗീകാരം. ദ്രാവിഡിന് ഭിന്നതാത്പര്യമൊന്നുമില്ലെന്നും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ലഫ്. ജനറൽ രവി തോഗ്ഡെ പറഞ്ഞു.
ബിസിസിഐയുടെ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായ റിട്ട. ജസ്റ്റീസ് ഡി.കെ. ജയ്നാണ് ദ്രാവിഡിന് നോട്ടീസ് നൽകിയിരിക്കുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നതാണ് ഇതിന് കാരണം. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്ത നല്കിയ പരാതിയെത്തുടർന്നായിരുന്നു നോട്ടീസ്.