ഇന്ത്യ എ ടീം ന്യൂസിലൻഡിൽ നടത്തുന്ന പര്യടനം കളിക്കാർക്ക് ഓസ്ട്രേലിയയിൽ ഗുണം ചെയ്യുമെന്ന് രാഹുൽ ദ്രാവിഡ്. അജിങ്ക്യ രഹാനെ, രോഹിത് ശർമ, മുരളി വിജയ്, പൃഥ്വി ഷാ, പാർഥിവ് പട്ടേൽ, ഹനുമ വിഹാരി എന്നിവർ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉണ്ട്. ഇവർ ഡിസംബർ ആറിന് ഓസ്ട്രേലിയയ്ക്കെതിരേ ആരംഭിക്കുന്ന നാല് മത്സര ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുമുണ്ട്.
ന്യൂസിലൻഡിലെയും ഓസ്ട്രേലിയയിലും സാഹചര്യം ഒന്നല്ലെങ്കിലും കളിക്കാർക്ക് ഗുണകരമാകുമെന്ന് ദ്രാവിഡ് പറഞ്ഞു. പേസ് അനുകൂല പിച്ചുകളിൽ കളിക്കാൻ ലഭിക്കുന്ന അവസരം താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ എയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ അനൗദ്യോഗിക ടെസ്റ്റ് 16ന് ആരംഭിക്കും. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് ഇന്ത്യ എ ന്യൂസിലൻഡിൽ കളിക്കുക.