ന്യൂഡൽഹി: മുൻ നായകൻ രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ബിസിസിഐ നിയമിച്ചു. ട്വന്റി 20 ലോകകപ്പിനു ശേഷം ദ്രാവിഡ് ചുമതലയേൽക്കും.
ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയാണ് രാഹുൽ ദ്രാവിഡിനെ പരിശീലകസ്ഥാനത്തേക്ക് ഐക്യകണ്ഠ്യേന തെരരഞ്ഞെടുത്തത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി രാഹുൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവിലെ പരിശീലകൻ രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ദ്രാവിഡ് പരിശീലകന്റെ റോളിലെത്തുന്നത്.