ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഐസിസി ഹാൾ ഓഫ് ഫെയിം പട്ടികയിൽ. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അഞ്ചാം ഏകദിനത്തിനു മുന്പാണ് ദ്രാവിഡിനെ ഒൗദ്യോഗികമായി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയത്.
സുനിൽ ഗാവസ്കറാണ് ദ്രാവിഡിന് പുരസ്കാരം സമ്മാനിച്ചത്. ദ്രാവിഡിനും ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനും ഹാൾ ഓഫ് ഫെയിം നല്കുമെന്ന് ജൂലൈ രണ്ടിന് ഐസിസി പ്രഖ്യാപിച്ചിരുന്നു. ഹാൾ ഓഫ് ഫെയിമിൽ ഇടംനേടുന്ന അഞ്ചാമത് ഇന്ത്യൻ താരമാണ് ദ്രാവിഡ്. ബിഷൻ സിംഗ് ബേദി, കപിൽ ദേവ്, ഗാവസ്കർ, അനിൽ കുംബ്ലെ എന്നിവർ മുന്പ് ഈ നേട്ടത്തിന് അർഹരായി.