സു​രേ​ഷി​ന് സ്വ​പ്‌​ന വീ​ടൊ​രു​ക്കി യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ


പ​ഴ​യ​ന്നൂ​ര്‍: കു​മ്പ​ള​ക്കോ​ട് മേ​ക്കോ​ണ​ത്ത് കു​മാ​രി​യു​ടെ മ​ക​ന്‍ സു​രേ​ഷി​ന് സ്വ​പ്‌​ന വീ​ടാ​യി. കൈ​ത്താ​ങ്ങൊ​രു​ക്കി​യ​ത് യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ചെ​ല്‍​ട്ട​ന്‍​ഹാം. മ​ണ​ല്‍​ത്തി​ട്ട​യി​ടി​ഞ്ഞു​വീ​ണ് ന​ട്ടെ​ല്ലി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ച യു​വാ​വാ​ണ് സു​രേ​ഷ്. ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ വീ​ടി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും പ​ട്ടി​ക​യി​ല്‍ ക്ര​മ​മ്പ​ര്‍ പി​ന്നി​ലാ​യ​ത് തി​രി​ച്ച​ടി​യാ​യി.

ഇ​തി​നി​ട​യി​ലാ​ണ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ചെ​ല്‍​ട്ട​ന്‍​ഹാം ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്‍​സ​ന്‍ തോ​മാ​സ്, ടി​ന്‍​സി തോ​മാ​സ്, ഷി​മ്മി ജോ​ര്‍​ജ്, ഡേ​വി​സ് പു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ സു​രേ​ഷി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും വീ​ട് വ​ച്ച് ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കു​ക​യും ചെ​യ്ത​ത്.

1050 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ലാ​ണ് വീ​ടൊ​രു​ങ്ങി​യ​ത്. ഏ​ക​ദേ​ശം 10 ല​ക്ഷ​ത്തോ​ളം നി​ര്‍​മാ​ണ​ച്ചെ​ല​വ് വ​ന്നു. ജെ​സ്‌​വി​ന്‍ മാ​ത്യു, നി​ക്‌​സ​ണ്‍ പൗ​ലോ​സ്, ഡെ​നി​ന്‍ ദേ​വ​സി, ബെ​ന്നി വ​ര്‍​ഗീ​സ്, അ​നു ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം വ​ഹി​ച്ചു.

ഇന്നലെ രാ​വി​ലെ റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ന്‍ താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ച്ചു. പ​ഴ​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ദീ​പ എ​സ്. നാ​യ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​പി. ശ്രീ​ജ​യ​ന്‍, ഗീ​ത രാ​ധാ​കൃ​ഷ്ണ​ന്‍. പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ഷ​ക്കീ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‍

Related posts

Leave a Comment