ഇതുവരെയുള്ള കരിയറിന്റെ അതിപ്രധാനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സത്യന് അന്തിക്കാട്, മോഹന്‍ലാന്‍ കൂട്ടുകെട്ടിനൊപ്പം ഒന്നുചേരാന്‍ സാധിച്ചത് സ്വപ്നസാക്ഷാത്കാരമാണ്.
സിനിമയെ കുറിച്ചുള്ള എന്റെ ചിന്താഗതികള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇരുവരുടെയും ക്ലാസിക് ചിത്രങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ജീവിതത്തിന്റെ രണ്ടറ്റത്തുള്ള അപരിചിതരുടെ മനോഹരമായ കൂടിക്കാഴ്ച കൂടി സാധ്യമാകുന്ന ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഹൃദയപൂര്‍വം.
ഈ ചിത്രം എനിക്ക് സമ്മാനിക്കാന്‍ പോകുന്ന ഓര്‍മകളെക്കുറിച്ചും എന്നെ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. -മാളവിക മോഹനൻ