നടി ഐശ്വര്യ റായിയെ തേടി കുറച്ചുനാളുകളായി നിരന്തരം ട്രോളുകളും വിമര്‍ശനങ്ങളും മാത്രം വന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി വിവാഹമോചനത്തെപ്പറ്റിയും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്നുമായിരുന്നു കഥകൾ.
ഇപ്പോള്‍ നടിക്കെതിരേ വ്യാപക ബോഡിഷെയിമിംഗ് കൂടി നടന്ന് കൊണ്ടിരിക്കുകയാണ്. പാരീസ് ഫാഷന്‍ വീക്കിലെ റാംപ് വാക്കിലെ ഐശ്വര്യ റായിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. സാധാരണ നടന്നുവന്ന് നമസ്തേ എന്ന ആംഗ്യത്തിലൂടെയാണ് ഐശ്വര്യ റാംപ് വാക്ക് നടത്തിയത്.
അതേ സമയം നടിയുടെ വസ്ത്രം വളരെ ബോറായി പോയെന്ന കമന്റുകളാണ് ആരാധകരില്‍ നിന്നു വന്നുകൊണ്ടിരിക്കുന്നത്. സിംപിള്‍ മേക്കപ്പും ചുവപ്പ് നിറമുള്ള വസ്ത്രവുമായിരുന്നു ഐശ്വര്യ ധരിച്ചത്. മാത്രമല്ല ആഭരണങ്ങള്‍ക്ക് പ്രധാന്യവും കൊടുത്തിരുന്നില്ല.
ഇതാണ് ആരാധകരെ ചൊടിപ്പിക്കാന്‍ കാരണം. നടിക്കു നല്ലൊരു സ്റ്റൈലിസ്റ്റ് പോലുമില്ലേ എന്ന ചോദ്യം ഉയരുകയാണ്. ഐശ്വര്യ എന്ത് വേഷമാണ് ധരിച്ചതെന്നാണ് ഭൂരിഭാഗം ആളുകളുടെയും ചോദ്യം. ഇത് പ്രായത്തെ കുറിച്ചോ അവളുടെ ഭാരത്തെ കുറിച്ചോ ഒന്നുമല്ല പറയുന്നത്.
നടിക്ക് അത്യാവശ്യമായി ഒരു മികച്ച സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. അരക്ഷിതാവസ്ഥയില്‍ ആയിരിക്കുന്നതും ഉരുളക്കിഴങ്ങ് ചാക്ക് ധരിക്കുന്നതും എന്തിനാണ്. പകരം ശരീരഭാരം കുറച്ചാല്‍ പോരെ? കൃത്രിമ സൗന്ദര്യം കൊണ്ട് കാര്യമില്ലെന്ന് ഓരോ നടിമാരും മനസിലാക്കണം.
ബോട്ടോക്സും മറ്റ് സൗന്ദര്യ ചികിത്സകളും കൊണ്ട് വീര്‍ത്ത മുഖത്തെക്കാളും അവളുടെ വാര്‍ധക്യം ഭംഗിയായി കാണാനാണ് എല്ലാവര്‍ക്കുമിഷ്ടം…. എന്നിങ്ങനെ നടിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് കൊണ്ടാണ് ട്രോളന്മാര് എത്തിയത്.
അതേ സമയം ട്രോളമാരെല്ലാം ഇത്തരം അഭിപ്രായങ്ങളില്‍ മാറി ചിന്തിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
നടിക്ക് 50 വയസ് പ്രായമുണ്ട്, ഇപ്പോഴും വളരെ സുന്ദരിയാണ്. അവരുടെ വസ്ത്രധാരണത്തെ കുറിച്ചും ബോഡിഷെയിം ചെയ്യുന്നതും നിര്‍ത്തൂ… ഒരു മനുഷ്യനെന്ന നിലയില്‍ അവളെ അഭിനന്ദിക്കുകയാണ് വേണ്ടത്. സോഷ്യല്‍ മീഡിയകളൊന്നും ഇല്ലാതിരുന്ന സമയത്ത് അവള് ഏറ്റവും മികച്ച, സെക്സി, ഫിറ്റ്നസുള്ള, ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു.
അവളുടെ 50-കളിലും അമ്മയായതിന് ശേഷമുള്ള യാത്രയില്‍ അവരെ ബഹുമാനിക്കുക. ഓരോ പ്രായത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. ദയവായി വാധക്യം മാനിക്കണം എന്നിങ്ങനെ പോകുന്നു കമന്റുകൾ. അവളുടെ മുന്നില്‍ നമ്മള് ഒന്നുമല്ലെന്നാണ് ഒരു ആരാധകര്‍ ഓര്‍മിപ്പിക്കുന്നത്.