കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ സംഘത്തെ ആക്രമിച്ച് കടന്നു കളഞ്ഞ കേസിലെ രണ്ടാം പ്രതിയെ ഇതുവരെ പിടികൂടാനായില്ല.
സംഭവ ദിവസം കാറിലുണ്ടായിരുന്ന അരീക്കോട് കീഴുപറമ്പ് വലിയ പീടയേക്കല് ഫസലുറഹ്മാന് ആണ് പിടിയിലാകാനുളളത്.ആറു പ്രതികളുളള കേസില്‍ ഇയാളെ മാത്രമാണ് ഇനി പിടികൂടാനുളളത്. ഇയാളുടെ വീട്ടില്‍ കൊണ്ടോട്ടി പോലീസ് പിശോധന നടത്തി.
ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇയാളുമായി അടുത്ത ബന്ധമുളളവരേയും നിരീക്ഷിച്ച് വരികയാണ്.കേസില്‍ അറസ്റ്റിലായ കള്ളക്കടത്തിന്റെ സൂത്രധാരന്‍ മുക്കം കുമരനെല്ലൂര്‍ പയനിങ്ങല്‍ നിസാറിനൊപ്പമാണ് ഫസലുറഹ്മാന് കാറിലുണ്ടായിരുന്നത്.വാഹനം അപകടത്തില്‍ പെട്ട ഉടനെ ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് മുങ്ങി.
കേസില്‍ വിമാനത്താവളത്തില്‍ ശുചീകരണ വിഭാഗം സൂപർവൈസര്‍മാരായ തേഞ്ഞിപ്പലം ചെനക്കല്‍ അബ്ദുള്‍ സലാം,കൊണ്ടോട്ടി കോടങ്ങാട് ചുളളിയില്‍ കൊടലട അബ്ദുള്‍ ജലീല്‍, അരീക്കോട് ഊര്‍ങ്ങാട്ടിരി വിളയില്‍ പ്രഭാത്,മലപ്പുറം വെളളൂര്‍ പിലാക്കടാന് മുഹമ്മദ് സാബിഖ് എന്നവരടക്കം അഞ്ച് പ്രതികളെയാണ് പിടികൂടിയത്.
ഇവര്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്.ആറു പ്രതികളെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് കള്ളക്കടത്ത് സംഘം വാഹനം ഇടിപ്പിച്ച് അപകടത്തില്‍ ഡിആര്‍ഐ സംഘകത്തെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്തിയത്.
ഈ വാഹനത്തില്‍ നിന്ന് 3.4 കിലോ സ്വര്‍ണവും പിടിയിലായ നിസാറില്‍ നിന്ന് 51,000 രൂപയും പിടിച്ചെടുത്തിരുന്നു.കേസില്‍ മൂന്നാം പ്രതി വിമാനത്താവള ശുചീകരണ വിഭാഗത്തിലെ സൂപർവൈസര്‍ അബ്ദുള്‍ സലാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11 ലക്ഷം രൂപയും ഇയാളുടെ കാറില്‍ നിന്ന് 1.62 ലക്ഷവും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ 20 തവണയായി 30 കിലോ സ്വര്‍ണം കടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്.