കൊണ്ടോട്ടി:കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടാനെത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ മാത്രം. മുഖ്യപ്രതിയായി കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത മുക്കം കുമരനെല്ലൂര്‍ പയനിങ്ങല്‍ നിസാര്‍, ഇനിയും പിടിയിലാകാനുള്ള അരീക്കോട് ഊര്‍ങ്ങാട്ടിരി ഫസലുറഹ്മാന് എന്നിവരാണ് കേസിലെ പ്രതികള്‍.
എന്നാല്‍ സ്വര്ണത്തക്കടത്തുമായി ഡിആര്‍ഐ അന്വേഷിക്കുന്ന കേസില്‍ ഇരുവരും നാലു വിമാനത്താവള ശുചീകരണ വിഭാഗം സൂപ്പര്‍വൈസര്‍മാരും ഉള്‍പ്പടെ ആറ് പേരാണ് ഉള്‍പ്പെട്ടിട്ടുളളത്.
കൊണ്ടോട്ടി സിഐ കെ.എം.ബിജുവിനന്റെ നേതൃത്വത്തിലാണ് അന്വേഷണം. നിലവില്‍ പിടിയിലായ നിസാറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ഇന്നലെ വിമാനത്താവള റോഡ് അടിവാരം ജംഗ്ഷനില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതിയെ തെളിവെടുപ്പിനായി മാത്രം കോടതിയില്‍ നിന്ന് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.തെളിവെടുപ്പിന് ശേഷം ഇന്നലെ വൈകുന്നേരത്തേടെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.