സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടാനെത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം നടന്ന് ഒരു മാസമാകുമ്പോഴും രണ്ടാം പ്രതിയെ കണ്ടെത്താനായില്ല.
മുഖ്യപ്രതിയായി മുക്കം കുമരനെല്ലൂര്‍ പയനിങ്ങല്‍ നിസാര്‍,അരീക്കോട് ഊര്‍ങ്ങാട്ടിരി ഫസലുറഹ്മാന് എന്നിവരാണ് കൊണ്ടോട്ടി പോലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ ആകെയുള്ള രണ്ടു പ്രതികള്‍.
എന്നാല്‍ സ്വര്‍ണക്കടത്തുമായി ഡിആര്‍ഐ അന്വേഷിക്കുന്ന കേസില്‍ ഇരുവരും നാലു വിമാനത്താവള ശുചീകരണ വിഭാഗം സൂപ്പര്‍വൈസര്‍മാരും സ്വര്‍ണത്തിന് പണം ഇറക്കിയവരും പ്രതിപ്പട്ടികയിലുണ്ട്.
ഫസലുറഹ്മാന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇയാള്‍ ഒളിവില്‍ തന്നെയാണ്. ഡിആര്‍ഐ സംഘത്തെ വധിക്കാന്‍ ശ്രമിച്ച കേസാണ് കൊണ്ടോട്ടി സിഐ കെ.എം.ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്.
നിലവില്‍ പിടിയിലായ നിസാറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിമാനത്താവള റോഡ് അടിവാരം ജംഗ്ഷനില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ തെളിവെടുപ്പിനായി മാത്രം കോടതിയില്‍ നിന്ന് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
കഴിഞ്ഞ മാസം ആറിനാണ് കരിപ്പൂര്‍ വിമാനത്താവള റോഡില്‍ പരിശോധനയ്ക്കെത്തിയ ഡിആര്‍ഐ സംഘത്തെ നിസാറിന്റെ സ്വര്‍ണക്കടത്ത് സംഘം വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.െ