മരണത്തിലേയ്ക്കുള്ള പന്തയം! പന്തയംവച്ച് യുവാവ് ഒരു കുപ്പിമദ്യം അകത്താക്കി; ഞൊടിയിടയില്‍ മരണവും; വീഡിയോ കാണാം

3DEFA14900000578-4280676-image-a-111_1488601644660മദ്യാസക്തി കുറച്ചുകൊണ്ടുവരാനുള്ള കടുത്ത പരിശ്രമത്തിലാണ് മിക്കയിടങ്ങളിലെയും, പ്രത്യേകിച്ച് കേരളത്തിലെ ഭരണാധികാരികള്‍. കൊച്ചുകുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി പാടെ ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്. എന്നാല്‍ മദ്യലഹരിയില്‍ എന്തുചെയ്യാനും മടിയില്ലാത്ത സമൂഹം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഇത് തെളിയിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളോട് പന്തയം വെച്ച് ഒരു കുപ്പി മദ്യം ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തശേഷം മരണത്തിന് കീഴടങ്ങുന്ന ഒരു യുവാവിന്റെ വീഡിയോയാണത്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഒരു നൈറ്റ് ക്ലബിലാണ് 23കാരനായ യുവാവ് അമിതമായി മദ്യം കഴിച്ച് മരിച്ചത്. 630 ഡോളറിനായിരുന്നു കെല്‍വിന്‍ റാഫേല്‍ മെജിയ എന്ന യുവാവ് പന്തയം വെച്ചത്. ഒരു കുപ്പി ടെക്കീല ഒറ്റയടിക്ക് കെല്‍വിന്‍ മെജിയ എന്ന യുവാവ് കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിന്നിട്ടുണ്ട്. പന്തയം ജയിച്ച പണം എണ്ണിക്കൊണ്ട് ഇയാളുടെ കയ്യില്‍ വെച്ചുകൊടുക്കുന്നതും അത് കൈയ്യില്‍ വാങ്ങിയതിന് ശേഷം  കെല്‍വിന്‍ കുഴഞ്ഞു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യത്തിലടങ്ങിയ വിഷമാണ് മരണകാരണമെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. ക്ലബില്‍ നടക്കുന്ന ഇത്തരത്തിലുള്ള മത്സരങ്ങളിലും വാതുവയ്പുകളിലും  തങ്ങള്‍ ഇടപെടാറില്ലെന്നും അതിനാല്‍ തന്നെ യുവാവിന്റെ മരണത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമൊന്നുമില്ലെന്നുമാണ് ക്ലബുടമകള്‍ പറയുന്നത്.

 

Related posts