വെള്ളം കുടിക്കേണ്ടത് എപ്പോഴൊക്കെ?

young woman drinking with waterglassവെള്ളമെന്നത് നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷികമാണ്. വെള്ളമില്ലാതെ ശരീരത്തിന് നിലനില്‍ക്കാന്‍ സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ എങ്ങനെ, എപ്പോള്‍, എത്ര മാത്രം വെള്ളം കുടിക്കണമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. വെള്ളം കുടിയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

ദിവസം മുഴുവന്‍ വെള്ളം അല്‍പാല്‍പമായി കുടിച്ചു കൊണ്ടിരിക്കുക. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഇതു സഹായിക്കും.

അതിരാവിലെ ഉറക്കമുണര്‍ന്നയുടന്‍ തന്നെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളാന്‍ ഇതു വളരെ നല്ലതാണ്.

വ്യായാമത്തിനു മുന്‍പും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കുക. വ്യായാമം ചെയ്യുമ്പോള്‍ വിയര്‍പ്പിലൂടെ ശരീരത്തില്‍ നിന്നും ജലനഷ്ടമുണ്ടാകുന്നതിനാലാണിത്.

ആഹാരത്തിന് 30 മിനിറ്റു മുന്‍പ് വെള്ളം കുടിക്കുന്നത് ദഹനം സുഗമമായി നടക്കാന്‍ സഹായിക്കും.

കുളിക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം ശരിയായ രീതിയില്‍ നിലനിര്‍ത്താന്‍ നല്ലതാണ്.

പുറത്തേക്കിറങ്ങുമ്പോഴും അതിനു ശേഷവും വെള്ളം കുടിക്കുക. രോഗം പരത്തുന്ന ചിലയിനം വൈറസുകളെ പ്രതിരോധിക്കാന്‍ ഇതു സഹായിക്കും.

ഉറങ്ങുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അന്നേ ദിവസത്തെ ജലനഷ്ടം നികത്താന്‍ ഇതാവശ്യമാണ്.

Related posts