വെള്ളം കുടിച്ച് ആരെങ്കിലും ആശുപത്രികിടക്കയിലായ കഥ കേട്ടിട്ടുണ്ടോ ? ലണ്ടന്‍ സ്വദേശിയായ ഒരു സ്ത്രീയ്ക്കാണ് ഇത്തരത്തില്‍ ഒരനുഭവമുണ്ടായത്. ബ്രിട്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഈ സ്ത്രീ ഇപ്പോള്‍.
ധാരാളം വെള്ളം കുടിക്കുന്നത് സൗന്ദര്യ വര്‍ദ്ധനവിന് പോലും സഹായകമാണ് എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നതും അപകടകരമാണ്. അമിതമായി വെള്ളം കുടിച്ച് ഗുരുതര മൂത്രാശയ രോഗം ബാധിച്ചതിനെത്തുടര്‍ന്നാണ് 59 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളം കുടി അമിതമായത് കാരണമാണ് ഇവര്‍ക്ക് മൂത്രാശയ രോഗം ബാധിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി. ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്നതാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണം.
24 മണിക്കൂര്‍ പരിശോധിച്ച ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. ഈ സമയത്തിനുള്ളില്‍ ഒരു ലിറ്റര്‍ വെള്ളം മാത്രമാണ് ഇവര്‍ക്ക് കുടിക്കാന്‍ നല്‍കിയത്. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് ഏതോ ഡോക്ടര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് അമിതമായി വെള്ളം കുടി തുടങ്ങിയതെന്നും ഇവര്‍ പറഞ്ഞു. രോഗിയുടെ പേര് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.