കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി ആറിക്കുന്നത് ആരോഗ്യകരമല്ല. കലർത്തുന്ന പച്ചവെളളത്തിെൻറ ഗുണനിലവാരം ഉറപ്പില്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ചിലയിടങ്ങളിൽ ഹോട്ടലുകളിലും സത്കാര സ്ഥലങ്ങളിലും മറ്റും തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തുന്ന രീതി കാണാറുണ്ട്. അതു നിരുത്സാഹപ്പെടുത്താം. ജാഗ്രത പുലർത്താം.
ഐസ് ക്യൂബിലും മാലിന്യം!
വെളളം ഐസാക്കിയാൽ എല്ലാത്തരം ബാക്ടീരിയയും നശിക്കുമെന്നതു മിഥ്യാധാരണ. ഐസ് ബ്ലോക്കുകൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന വെളളം മലിനമാണെങ്കിൽ അത്തരം ഐസ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളിൽ സ്വാഭാവികമായും അണുസാന്നിധ്യം ഉറപ്പ്. ഐസ് നിർമാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്താൻ ഐസ് നിർമാതാക്കൾക്കു ബാധ്യതയുണ്ട്. അതു സമൂഹത്തോടുളള പ്രതിബദ്ധത കൂടിയാണ്. ഐസാക്കി സൂക്ഷിക്കുന്ന വെളളവും ഉരുകിയശേഷം ഉപയോഗത്തിനു മുന്പ് തിളപ്പിക്കണമെന്ന് വിദഗ്ധർ. തിളപ്പിച്ച വെളളം സ്വാഭാവികമായിത്തന്നെ ആറും. അല്ലാതെ ഐസ് ക്യൂബുകളിട്ട് പെട്ടെന്നു തണുപ്പിക്കുന്ന ശീലം ഉപേക്ഷിക്കാം. പുറമേ നിന്നു വാങ്ങിയ ഐസ്ക്യൂബുകളുടെ ശുദ്ധി എത്രത്തോളമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ അത്തരം ഐസ് ചേർക്കുന്നത് മാലിന്യങ്ങൾ കലരുന്നതിനുളള സാധ്യത കൂട്ടുന്നു.
രുചിവ്യത്യാസം അവഗണിക്കരുത്
പൈപ്പ് വെളളത്തിന് രുചിവ്യത്യാസമോ നിറവ്യത്യാസമോ അനുഭവപ്പെടുന്നുവെങ്കിൽ അത് അവഗണിക്കരുത്. പ്രശ്നം ഗുരുതരമാകാൻ നാളേറെ വേണ്ട! വാർടാങ്ക് പരിശോധിക്കണം. ചെളിയും മറ്റു മാലിന്യങ്ങളും അടിയാനുളള സാധ്യതയുണ്ട്. ഇടയ്ക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ടാങ്കിൽ പ്രശ്നങ്ങളില്ലെങ്കിൽ കിണർ പരിശോധിക്കുക. വളർത്തുമൃഗങ്ങളോ പക്ഷികളോ കിണറ്റിൽ അകപ്പെട്ടു ചീയാനുളള സാധ്യതയുണ്ട്. കിണർ തേകിവൃത്തിയാക്കിയ ശേഷം ഉൗറിക്കൂടുന്ന വെളളത്തിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയാക്കി നേർപ്പിച്ചു ചേർക്കാം. ഇക്കാര്യത്തിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെ നിർദേശം തേടുക. കിണർ തേകി വൃത്തിയാക്കിയശേഷം വെളളം ശുദ്ധമാകുന്നതിനു കരിയും ഉപ്പും ചേർത്ത മിശ്രിതം കിണറിെൻറ അടിത്തിലിടുന്ന രീതി പഴമക്കാർ സ്വീകരിച്ചിരുന്നു.
പൈപ്പ് വെള്ളം ഉപയോഗിക്കുന്പോൾ
ക്ലോറിനേറ്റ് ചെയ്ത ജലം പുർണമായും സുരക്ഷിതമെന്നു കരുതരുത്. കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകളിലും മറ്റു പംപ്ലിംഗ് വസ്തുക്കളിലും നിന്നു കുടിവെളളത്തിൽ ലെഡ് കലാരുനുള്ളസാധ്യതയുണ്ട്. രക്തത്തിൽ ലെഡ് ക്രമാതീതമായാൽ കുട്ടികളിൽ വിളർച്ച, പഠനത്തിനും കേൾവിക്കും തകരാറുകൾ, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, ഐക്യു കുറയൽ എന്നിവയ്ക്കു സാധ്യതയേറും. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം കുഴപ്പത്തിലാകും. നാഡീവ്യവസ്ഥ, തലച്ചോറ്, മറ്റ് അവയവങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ലെഡ് വിഷബാധ തകരാറിലാക്കുന്നു. പെരുമാറ്റപ്രശ്നങ്ങൾക്കും പ്രത്യുത്പാദന വ്യവസ്ഥയിൽ തകരാറുകൾക്കും ഇടയാക്കുന്നു. ലെഡ് വിഷബാധ കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയാണ്; ആറു വയസിൽ താഴെയുളള കുികളെയാണ് ഏറെ ബാധിക്കുന്നത്. ക്രോംപ്ലേറ്റഡ് പിത്തള ടാപ്പുകളിൽ മൂന്നു മുതൽ എട്ടു ശതമാനം വരെ ലെഡ് അടങ്ങിയിരിക്കുന്നു. പൈപ്പിൽ കിടന്നു ചൂടായ വെളളത്തിൽ ലെഡിെൻറ അംശം കൂടുതലാണ്.
പൈപ്പിൽ കെട്ടിക്കിടക്കുന്ന വെളളം രാവിലെ ഉപയോഗത്തിനു മുന്പ് അല്പനേരം തുറന്നുവിടണം. പൈപ്പിൽ കെട്ടിക്കിടന്നു ചൂടായ വെളളവും അല്പനേരം തുറന്നുകളയണം. പൈപ്പ് വെളളത്തിെൻറ ഗുണനിലവാരം ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തുക.
കരുതലോടെ
വീട്ടുപയോഗത്തിനുളള പാത്രങ്ങളും മറ്റും വാങ്ങുന്പോൾ അവയിൽ പൂശിയിുളള രാസപദാർഥങ്ങൾ ആരോഗ്യജീവിതത്തിനു ഭീഷണിയുളളതാണോ എന്ന് അന്വേഷിച്ചറിഞ്ഞശേഷമാകുന്നതാണ് ഉത്തമം. അത്തരം രാസപദാർഥങ്ങൾ ജലത്തിൽ കലരാനുളള സാധ്യതയേറെയാണ്. ഹോസ് ഉപയോഗിക്കുന്പോൾ അതിെൻറ അഗ്രം ബാത്ത് ടബ്, മീൻ കുളം, അലങ്കാരമത്സ്യങ്ങളെ വളർത്താനുപയോഗിക്കുന്ന ചില്ലുപാത്രം, അടുക്കളയിലെ സിങ്ക് തുടങ്ങിയ മാലിന്യ ഉറവിടങ്ങളിൽ സ്പർശിക്കാനിടയാകരുത്. ഹോസിൽ മാലിന്യങ്ങൾ പറ്റിപ്പിടിക്കുന്നതു തടയാൻ അതു സഹായകം.
പുഴയിലേക്ക് എറിയരുതേ..!
പ്ലാസ്റ്റിക് മാലിന്യങ്ങൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ, രാസപദാർഥങ്ങളുടെ കുപ്പികൾ തുടങ്ങിയവ തോടുകളിലും മറ്റു ജലാശയങ്ങളിലും ഉപേക്ഷിക്കരുത്. പെയിൻറ്, എണ്ണ, മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓയിലുകൾ, ക്ലീനിംഗ് സോൾവെൻറുകൾ, പോളിഷുകൾ, പ്രാണികളെ തുരത്തുന്നതിനു പ്രയോഗിക്കുന്ന മരുന്നുകൾ, വീട്ടിൽ ഉപയോഗിക്കുന്ന മറ്റ് രാസവസ്തുക്കൾ എന്നിവയുടെ അവശിഷ്ടങ്ങൾ ടോയ്ലറ്റ്, അഴുക്കുചാലുകൾ, സിങ്ക് എന്നിവയിൽ നിക്ഷേപിക്കരുത്. ഇവയിൽ അടങ്ങിയിരിക്കുന്ന സോഡിയം ഹൈപ്പോ ക്ലോറൈറ്റ്, പെട്രോളിയം ഡിസ്റ്റിലേറ്റ്സ്, ഫീനോൾ, ക്രിസോൾ, അമോണിയ, ഫോർമാൽഡിഹൈഡ് തുടങ്ങിയ ഉപദ്രവകാരികളായ രാസപദാർഥങ്ങൾ അന്തിമമായി സമീപത്തെ കുടിവെളളസ്രോതസുകളിൽ എത്തിപ്പെടാൻ സാധ്യതയുണ്ട്.
കീടനാശിനികൾ ഒഴിവാക്കാം
കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം പരമവധി കുറയ്ക്കുക. പൂർണമായും ഒഴിവാക്കുകയാണെങ്കിൽ അത്രയും നല്ലത്. ജലമലിനീകരണസാധ്യത കുറയും. സാധ്യമെങ്കിൽ ജൈവകൃഷി സ്വീകരിക്കാം. ശുദ്ധമായ പച്ചക്കറികൾ അടുക്കളയ്ക്ക് അനുഗ്രഹമാവും; ആയുസിനും. തുണിയലക്കിയ വെള്ളവും അടുക്കളയിൽ നിന്നുളള മലിനജലവും ജലസ്രോതസുകളിൽ എത്തുംവിധം ഒഴുക്കിക്കളയാതെ ജൈവ പച്ചക്കറിത്തോട്ടം
നനയ്ക്കുന്നതിന് ഉപയോഗപ്പെടുത്താം.