ക​ളി​മ​ണ്‍ പാ​ത്ര​ത്തി​ലെ വെ​ള്ളം കു​ടി​ച്ചാ​ല്‍ ഗു​ണ​ങ്ങ​ളി​തൊ​ക്കെ…

ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ള്‍ വീ​ടു​ക​ളി​ലെ ഒ​രു പ്ര​ധാ​ന​പ്പെ​ട്ട വ​സ്തു​വാ​ണ്. പ​ഴ​യ കാ​ല​ത്ത് കു​ടി​ക്കാ​നു​ള്ള വെ​ള്ളം സൂ​ക്ഷി​ച്ചി​രു​ന്ന​ത് മ​ണ്‍​പാ​ത്ര​ത്തി​ലാ​യി​രു​ന്നു. ഇ​ങ്ങ​നെ മ​ണ്‍​പാ​ത്ര​ത്തി​ലെ വെ​ള്ളം കു​ടി​ക്കു​ന്ന​ത് വ​ഴി നി​ര​വ​ധി ഗു​ണ​ങ്ങ​ളു​ണ്ട്.

വെ​ള്ളം സം​ഭ​രി​ക്കാ​ന്‍ ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം അ​ത് സ്വ​ഭാ​വി​ക​മാ​യി ത​ണു​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു എ​ന്ന​താ​ണ്. ചൂ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ദാ​ഹം ശ​മി​പ്പി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​ണ്.

മ​ണ്‍​പാ​ത്ര​ത്തി​ലെ വെ​ള്ളം തൊ​ണ്ട​യെ ദോ​ഷ​മാ​യി ബാ​ധി​ക്കാ​തെ അ​നു​യോ​ജ്യ​മാ​യ താ​പ​നി​ല നി​ല​നി​ര്‍​ത്തു​ന്നു. ഇ​ത് ശ​മി​പ്പി​ക്കാ​നും ഭാ​വി​യി​ല്‍ ഇ​ത്ത​രം അ​ണു​ബാ​ധ ത​ട​യാ​നും സ​ഹാ​യി​ക്കു​ന്നു.

ക​ളി​മ​ണ്‍ പാ​ത്ര​ത്തി​ലെ വെ​ള്ള​ത്തി​ന് അ​നു​യോ​ജ്യ​മാ​യ താ​പ​നി​ല​യു​ള്ള​തി​നാ​ല്‍ ഇ​ത് ദ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ന്നു. ആ​യു​ര്‍​വേ​ദം അ​നു​സ​രി​ച്ച് ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ന്ന​ത് ദ​ഹ​ന​പ്ര​ക്രി​യ​യെ മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്നു. ഇ​ത് വ​ഴി ആ​മാ​ശ​യ​ത്തി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളെ ചു​രു​ക്കു​ക​യും അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

ആ​യു​ര്‍​വേ​ദം അ​നു​സ​രി​ച്ച് ശ​രീ​ര താ​പ​നി​ല​യോ​ട് ചേ​ര്‍​ന്നു​ള്ള വെ​ള്ളം കു​ടി​ക്കു​ന്ന​ത് പോ​ഷ​ക​ങ്ങ​ള്‍ ന​ന്നാ​യി ആ​ഗീ​ര​ണം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്നു. ഇ​ത് നേ​ടു​ന്ന​തി​ന് മ​ണ്‍​പാ​ത്ര​ത്തി​ലെ വെ​ള്ളം അ​നു​യോ​ജ്യ​മാ​ണ്.

ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ രാ​സ​വ​സ്തു​ക്ക​ളൊ​ന്നും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. ഇ​ന്‍റർ​നാ​ഷ​ണ​ല്‍ ജേ​ണ​ല്‍ ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് അ​പ്ലൈ​ഡ് സ​യ​ന്‍​സ​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ന​ട​ത്തി​യ പ​ഠ​ന​മ​നു​സ​രി​ച്ച് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളേ​ക്കാ​ളും സ്റ്റീ​ല്‍ ജ​ഗ്ഗു​ക​ളേ​ക്കാ​ളും 30 ദി​വ​സം കൊ​ണ്ട് മ​ണ്‍​പാ​ത്ര​ങ്ങ​ളി​ല്‍ സം​ഭ​രി​ച്ച വെ​ള്ള​ത്തി​ന് ഗു​ണ​നി​ല​വാ​രം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യും.

Related posts

Leave a Comment