കൊച്ചി: ദൃശ്യം 2 ഒടിടി വേദിയായ ആമസോണ്‍ പ്രൈെം വഴി റിലീസ് ചെയ്യുന്നതിനെതിരായ വിമർശനങ്ങൾ തള്ളി നിർമാതാവ് ആന്റണി പെരുമ്പാവൂർ.
നിർമാതാവായ തന്റെ ഭാഗത്തുനിന്നും ആരും ചിന്തിക്കാതെയാണ് വിമർശനങ്ങൾ ഉണ്ടായത്.
ദൃശ്യം 2 സിനിമ തീയറ്ററുകളുമായി കരാറുണ്ടാക്കിയല്ല നിർമിച്ചത്. ഒടിടി റിലീസിൽ നിന്നും ഇനി പിന്മാറാൻ കഴിയില്ലെന്നും ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും ആന്റണി പറഞ്ഞു.
സൂപ്പർ ഹിറ്റായ ദൃശ്യത്തിന് രണ്ടാം ഭാഗമാണ് ദൃശ്യം 2. പുതുവർഷ പിറവിയോടെ ടീസർ പുറത്തുവന്നപ്പോഴാണ് ചിത്രം ഒടിടി റിലീസ് ആണെന്ന വാർത്ത പുറത്താകുന്നത്.
പിന്നാലെ തീയറ്ററുടമകളുടെ സംഘടനകൾ വിമർശനം ഉന്നയിക്കുകയും ചെയ്തു.
ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപിച്ച ദിവസം തന്നെ സർക്കാർ സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു.