സ്ത്രീകളെ ‘ ഈ പേര്’ വിളിക്കുമ്പോള്‍ പണം തന്ന് കൂടെ കിടക്കുന്നവനെ ‘എന്തു പേര്’ വിളിക്കണം; ദൃശ്യ രഘുനാഥിന്റെ വീഡിയോ വൈറലാകുന്നു…

മലയാള സിനിമയിലെ യുവ അഭിനേത്രികളില്‍ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും വേറിട്ടു നില്‍ക്കുന്ന താരമാണ് ദൃശ്യ രഘുനാഥ്.

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് പലരും പലവിധത്തില്‍ ആഘോഷിച്ചപ്പോള്‍ ദൃശ്യ രഘുനാഥ് വളരെ വിജയകരമായ ഒരു ദൗത്യം പോലെ ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയാണ് ചെയ്തത്.

സ്ത്രീകള്‍ക്ക് ഒരുപാട് കാലങ്ങളായി മനുഷ്യസമൂഹം നല്‍കി ക്കൊണ്ടിരിക്കുന്ന വലിയ ഒരു ദുരിതത്തിന് പേരില്‍ ആണ് താരം വീഡിയോ ചെയ്തിരിക്കുന്നത്.

പുരുഷനില്‍ നിന്ന് പണം വാങ്ങി അവനെ തൃപ്തിപ്പെടുത്തുന്ന സ്ത്രീയെ വേശ്യയെന്നു വിളിക്കുന്ന സമൂഹം പണം തന്ന് അവളുടെ കൂടെ കിടക്കാന്‍ വരുന്ന പുരുഷനെ എന്തു പേരിട്ട് വിളിക്കണമെന്നാണ് വീഡിയോ ചോദിക്കുന്നത്.

പണം കിട്ടുന്നിടത്ത് കിടന്നു കൊടുക്കുന്ന സ്ത്രീകളെ വിളിക്കാന്‍ സമൂഹത്തിലെ നൂറായിരം പേരുകളുണ്ട്. പക്ഷേ പണം തന്നു കൂടെ കിടക്കാന്‍ വരുന്ന ഭാര്യയും മക്കളുമുള്ള പുരുഷനെ വിളിക്കാന്‍ പോലും സമൂഹത്തില്‍ ഒരൊറ്റ പേരില്ല.

ഈ വലിയ വിഷയമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചെറിയ ഒരു വീഡിയോയിലൂടെ ചര്‍ച്ച ചെയ്യുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ചെയ്ത ഏറ്റവും നല്ല പ്രവര്‍ത്തി എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. നൂറ്റാണ്ടുകള്‍ക്കപ്പുറം പഴക്കമുള്ള ഒരു ചോദ്യം ആണ് താരം ലോകത്തോട് ചോദിക്കുന്നത്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറല്‍ ആയിരിക്കുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേരാണ് വീഡിയോക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തുന്നത്. വീഡിയോക്ക് എതിരെ പ്രതികൂല കമന്റുകള്‍ ഇടുന്ന ചില വിദ്വാന്മാരുമുണ്ടെന്നതാണ് വസ്തുത.

https://www.facebook.com/watch/?v=454003179184592&t=44

Related posts

Leave a Comment