ചങ്ങനാശേരി: ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിട്ടെന്ന് സംശയം.
ചങ്ങനാശേരി എസി റോഡിനു സമീപം പായിപ്പാട് പഞ്ചായത്ത് ഒന്നാംവാർഡിൽപ്പെട്ട പൂവം ഭാഗത്തുള്ള വീട് കേന്ദ്രീക രിച്ച് പോലീസ് പരിശോധന തുടങ്ങി.
ആലപ്പുഴ സ്വദേശിയായ ഉല്ലാസ് എന്നയാൾ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ഇന്നുരാവിലെ മുതൽ പോലീസ് പരി ശോധന ആരംഭിച്ചത്. ചങ്ങനാശേരി, ആലപ്പുഴ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘമാണ് എത്തിയിരിക്കുന്നത്.
സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചയോടെ പോലീസ് ഈ വീട് പൂട്ടി പോലീസ് കാവൽ ഏർപ്പെടുത്തി യിരുന്നു.
മൃതദേഹം കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്തതായുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് ഇത് പൊളിച്ച് പരിശോധന നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഫോറൻസിക് വിദഗ്ധരും പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.