കൊല്ലം: അമ്പലപ്പുഴയിൽ യുവതിയെ കൊന്നു കുഴിച്ചുമൂടി. നിർമാണം നടക്കുന്ന വീടിനുള്ളിൽ മറവ് ചെയ്തത ശേഷം കോൺക്രീറ്റ് ചെയ്തതായി സംശയം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മി(48)യാണ് കൊല്ലപ്പെട്ടതായി കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ജയചന്ദ്രനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം ആറുമുതലാണ് വിജയലക്ഷ്മിയെ കാണാതായത്. 13ന് ഇവരെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്താകുന്നത്.
അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്. ഇയാളും വിജയലക്ഷ്മിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ജയചന്ദ്രന് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇയാളുടെ വീടിന് സമീപത്തെ നിര്‍മാണം നടക്കുന്ന വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ടതായി സംശയിക്കുന്നു.
പോലീസിനെ തെറ്റിധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ദൃക്സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കരുനാഗപ്പള്ളിയില്‍ നിന്നുള്ള പോലീസ് സംഘം ഇയാളുമായി അമ്പലപ്പുഴയിലെത്തി മൃതൃദഹത്തിനായി തിരച്ചില്‍ നടത്തും.