കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിൽനിന്നും അമേരിക്കന്‍ സൈന്യം പിൻമാറിയതിനു പിന്നാലെ യുഎസ് ഹെലികോപ്റ്ററിൽ പറന്ന് താലിബാൻ.
കാണ്ഡഹാറിന്റെ മുകളിലൂടെ താലിബാൻ നടത്തിയ പട്രോളിംഗിനിടെ ഹെലികോപ്റ്ററിൽ നിന്ന് കയറില്‍ ഒരു ശരീരം തൂങ്ങിയാടുന്ന വീഡിയോയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
കോപ്റ്ററില്‍ നിന്ന് തൂങ്ങിയാടുന്ന ശരീരം ലോകജനതയെ ഞെട്ടിച്ചിരിക്കുകയാണ്. വീഡിയോയില്‍ കാണുന്നത് യഥാര്‍ഥ മനുഷ്യശരീരം തന്നെയാണോ, ഡമ്മിയാണോ, സുരക്ഷയെ കരുതി ആരെയെങ്കിലും താഴേക്കിറക്കാനുള്ള ശ്രമമാണോ എന്ന് വ്യക്തമല്ല.