രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമയാകുകയാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്ക് ഇതിനകം റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശമാണ് കൈമാറിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായി മാറിയ ഈ മോഹൻലാൽ ചിത്രത്തിന്റെ റീമേക്ക് അവകാശം ഹേങ്ങ് വാൻ എന്ന ചൈനീസ് സിനിമ ബാനറാണ് മേടിച്ചിരിക്കുന്നത്.
ആന്റണി പെരുന്പാവൂരും, ജീത്തു ജോസഫും അടങ്ങുന്ന സംഘം ചൈനയിലെ ബെയ്ജിങ്ങിലെത്തിയാണ് കരാറിൽ ഒപ്പിട്ടത്. പ്രേക്ഷകർക്കും, ഈ അവസരം ഒരുക്കി ത്തന്ന നിർമാതാവ് സുരേഷ് ബാലാജിക്കും സംവിധായകൻ നന്ദി അറിയിച്ചു.