സംഗീതഞ്ജന്‍ ബാലഭാസ്കറിന്റെ മരണത്തില്‍ പുതിയ തുറന്നുപറച്ചിലുമായി ഡ്രൈവര്‍ അര്ജുന്. ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെട്ടപ്പോള്‍ അര്‍ജുനും അവരുടെ കൂടെയുണ്ടായിരുന്നു. അന്ന് അര്ജുന് കാര്യമായ പരിക്ക് പറ്റിയിരുന്നില്ല. അപകടം സംഭവിച്ചപ്പോള്‍ താനല്ല വാഹനമോടിച്ചിരുന്നത് എന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഡ്രൈവര്‍ അര്ജുന്.
ഒരു മാധ്യമത്തോടാണ് അര്ജുന് തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണെന്ന് പറയുന്നത്. കൊല്ലം വരെ വാഹനമോടിച്ചത് താനായിരുന്നു. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ ഇരുവരും ഷെയ്ക്ക് കുടിച്ചു. ശേഷം താന്‍ പിന്നിലെ സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.
പിന്നീട് വാഹനമെടുത്തത് ബാലു ചേട്ടനായിരുന്നു. ആ സമയം ലക്ഷ്മി ചേച്ചി നല്ല ഉറക്കത്തിലായിരുന്നു. പിന്നെ ബോധം തെളിഞ്ഞപ്പോള്‍ ആശുപത്രിയിലായിരുന്നുവെന്നും അര്ജുന് പറയുന്നു. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പോലീസിനെ ആശയ കുഴപ്പത്തിലാക്കിയിരിക്കുന്നതെന്നും അര്ജുന് പറയുന്നു.
എടിഎം മോഷണം നടത്തിയ രണ്ടു സംഘങ്ങള്‍ക്കൊപ്പം ഡ്രൈവറായി പോയ സംഭവത്തില്‍ ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളിലെ പ്രതിയാണ് അര്ജുന്. അതേസമയം, ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റില്‍ നിന്നുമാണ് പുറത്തെത്തിച്ചതെന്നായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനു മുന്നൊരുക്കം നടത്തിയ കെ എസ് ആര് ടി സി ഡ്രൈവര്‍ വ്യക്തമാക്കിയത്.