അഞ്ചൽ: മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആർറ്റിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ചടയമംഗലം കെഎസ്ആർറ്റിസി ഡിപ്പോയിലെ ബസ്സ് ഡ്രൈവർ പനവേലി അഖിൽ ഭവനിൽ ജോസ് എബ്രഹാ(40)മിന്റെ ലൈസൻസാണ് റദ്ദ് ചെയ്തത്. തിരക്കേറിയ അഞ്ചൽ ടൗണിലൂടെ മൊബൈലിൽ സംസാരിച്ച് യാത്രക്കാരുമായി ബസോടിച്ച് വരുന്നത് നേരിൽ കണ്ട പുനലൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബി .
ശ്രീജിത്ത്, നൗഷാദ് എന്നിവർ ബസ് തടഞ്ഞ് നിർത്തി സംഭവത്തിൽ കേസെടുക്കുകയായിരുന്നു. തുടർന്ന് ജോസ് എബ്രഹാമിന്റെ ഡ്രൈവിംഗ് ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കിയതായി പുനലൂർ ജോയിന്റ് ആർടിഒ എസ്. ബിജു അറിയിച്ചു.