സ്വന്തം ലേഖകന്‍
തൃശൂര്‍: ഒരു സിഗ്നലും കാണിക്കാതെ ബസിനു തൊട്ടുമുന്നിലൂടെ വലത്തോട്ടു വെട്ടിച്ച സ്കൂട്ടര്‍ യാത്രികരെ സഡന്‍ ബ്രേക്കിട്ട് ബസ് ചവിട്ടി നിര്‍ത്തി മരണത്തില്‍ നിന്നും രക്ഷിച്ച തൃശൂര്‍ ചിയ്യാരം സ്വദേശി അക്ഷയ് എന്ന മിടുക്കന് ബസ് ഡ്രൈവറെ തേടിയെത്തിയതു പാലക്കാട് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ അഭിനന്ദനവും ആദരവും.
പിന്നില്‍ വരുന്ന ബസിനെ ഗൗനിക്കാതെ യാതൊരു സിഗ്നലും നല്‍കാതെ പൊടുന്നനെ ബസിനു തൊട്ടുമുന്നിലൂടെ വലത്തോട്ടു സ്കൂട്ടര്‍ വളച്ചൊടിച്ച് പാഞ്ഞുപോയ സ് കൂട്ടര് യാത്രക്കാരായ രണ്ടുപേരെ അക്ഷയ് ഓടിച്ചിരുന്ന ബസ് ഇടിക്കാതെ രക്ഷപ്പെടുത്താന്‍ സാധിച്ചതു ബസിന്റെ കണ്ടീഷനും ദൈവാനുഗ്രഹവുമെന്ന് ചിയ്യാരത്തെ വീട്ടിലിരുന്ന്് അക്ഷയ് ഓര്‍ത്തെടുത്തു.
തൃശൂര്‍ കൊഴിഞ്ഞാമ്പാറ റൂട്ടില്‍ ചിറ്റൂരിനടുത്തുള്ള വാളാറയില് വച്ചായിരുന്നു അക്ഷയിന്റെ കിളിപോയ ആ സം ഭവം.
തൃശൂര്‍ കൊഴിഞ്ഞാമ്പാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചിയ്യാരത്തുള്ള സുമംഗലീസ് എന്ന ബസിന്റെ ഡ്രൈവറാണു ചിയ്യാരം മുനയം മേനോത്തുപറമ്പില്‍ കൃഷ്ണകുമാര്‍ – സുജ ദമ്പതികളുടെ 22 വയസുള്ള മകന് അക്ഷയ്.
ബികോം പഠനം വേണ്ടെന്നുവച്ച് ഡ്രൈവറാകാന്‍ കമ്പം കയറിയ അക്ഷയ് സുമംഗലീസ് ബസിന്റെ വിവിധ റൂട്ടുകളില്‍ ഡ്രൈവറായി പോകാറുണ്ട്.
പത്തുദിവസത്തേക്കുവേണ്ടിയാണു തൃശൂര്‍ – കൊഴിഞ്ഞാമ്പാറ റൂട്ടിലെ ബസില്‍ ഡ്രൈവറായി കയറിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച കൊഴിഞ്ഞാമ്പാറയ്ക്കു പോകും വഴിക്കായിരുന്നു ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ആ ക്രോസിംഗ് സംഭവിച്ചത്.
ബസിന്റെ മുന്നില്‍ പോയിരുന്ന സ്കൂട്ടര്‍ പൊടുന്നനെ വലത്തോ ട്ടുള്ള വഴിയിലേക്കു വെട്ടിച്ചു.
വലത്തോട്ടു തിരിയുന്നുവെന്ന ഇന്‍ഡിക്കേറ്ററോ കൈകൊണ്ടുള്ള സിഗ്നലോ നല്‍കാതെയാണ് സ്കൂട്ടറോടിച്ചിരുന്നയാള് സ്ത്രീയെ പിന്നിലിരുത്തിക്കൊണ്ട് സ്കൂട്ടര്‍ വെട്ടിച്ചത്.
സ്കൂട്ടറില്‍ ബസിടിക്കാതിരിക്കാന്‍ ബസോടിച്ചിരുന്ന അക്ഷയ് ഡ്രൈവിംഗ് സീറ്റില്‍ നിന്നെഴുനേറ്റു നിന്ന് ബ്രേക്കില്‍ ആഞ്ഞുചവിട്ടി നിന്നുവത്രെ.
തലനാരിഴയ്ക്കാണു സ്കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെട്ടത്. തിരിഞ്ഞുപോലും നോക്കാതെ സ് കൂട്ടര് യാത്രികര്‍ പാഞ്ഞുപോവുകയും ചെയ്തു.
ഞായറാഴ്ചയായതിനാല്‍ ബസില്‍ തിരക്കില്ലായിരുന്നുവെന്നും മീഡിയം സ്പീഡിലായിരുന്നു ബസെന്നും ഡ്രൈവര്‍ അക്ഷയ് പറഞ്ഞു.
ബസിന്റെ മുന്‍വശത്തുണ്ടായിരുന്ന ഫ്രണ്ട് കാമറയില്‍ സ്കൂട്ടര്‍ അശ്രദ്ധമായി റോഡിലേക്കു തിരിയുന്നതും ബസ് ബ്രേക്ക് ചെയ്യുന്നതുമെല്ലാം പതിഞ്ഞിരുന്നു.
വീട്ടിലെത്തി അമ്മയെയും മറ്റും ഈ ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അവര്‍ ആദ്യം പേടിക്കുകയും പിന്നെ ആശ്വസിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ വൈറലാണ്.
മനസാന്നിധ്യം കൈവിടാതെ രണ്ടു ജീവനുകളെ രക്ഷിക്കാന്‍ അക്ഷയ് കാണിച്ച ധീരതയും ആത്മാര്‍ഥതയും കണ്ടില്ലെന്നു നടിക്കാന്‍ പാലക്കാട് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനായില്ല.
അവര്‍ കൊഴിഞ്ഞാമ്പാറ സ്റ്റാന്‍ഡിലെത്തി അക്ഷയ്ക്ക് ഒരു മെമന്റോ സമ്മാനിച്ചു.
അശ്രദ്ധമായി സ്കൂട്ടറോടിച്ച യാത്രികന് പിഴ ശിക്ഷയും ചുമത്തി. ബസ് വരുന്നതു താ ന് കണ്ടിരുന്നുവെന്നും ഡ്രൈവര്‍ ബസ് നിര്‍ത്തുമെന്നാണു കരുതിയതെന്നും സ്കൂട്ടര്‍ യാ ത്രികന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
തൃശൂര്‍ നഗരത്തില്‍ ഓട്ടോ ഡ്രൈവറാണ് അക്ഷയുടെ അ ച്ഛന് കൃഷ്ണകുമാര്‍. ചേട്ടന് കിഴക്കേ കോട്ടയിലെ ഡൊമിനോസ് സ്റ്റോറിലെ അസി. മാനേജരാണ്.