ആർവി റോഡ്-ബൊമ്മസാന്ദ്ര യെലോ ലൈനിൽ നമ്മ മെട്രോയുടെ ഡ്രൈവർരഹിത പരീക്ഷണയോട്ടം വിജയകരം. വ്യാഴാഴ്ചയാണ് പരീക്ഷണയോട്ടം നടത്തിയത്.
വരും ദിവസങ്ങളിൽ ട്രാക്ഷൻ ബ്രേക്ക്, മണൽച്ചാക്കുവച്ചുള്ള പരീക്ഷണം, സിഗ്നലിംഗ് തുടങ്ങിയവ പരീക്ഷിക്കും.
ഈവർഷം ഡിസംബറോടെ സർവീസ് തുടങ്ങാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ പാതയിലാണ് ഡ്രൈവർരഹിത മെട്രോ സർവീസ് നടത്തുക.