കുറച്ചു നാളുകളായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് പോലീസിന്റെ പിടിവീഴുകയാണ്. വാഹനം ഓടിക്കുന്നതിനിടെ മറ്റുള്ളവരെക്കൊണ്ട് ഗിയർ ഇടീപ്പിക്കുന്നതിന്റെയും പാട്ടു പാടുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. എന്നാൽ ഇതുകൊണ്ടൊന്നും അവർ പഠിക്കില്ലെന്നാണ് വീണ്ടും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
വാഹനം ഓടിക്കുന്നതിനിടെ കൊച്ചുകുട്ടിയെ കൊണ്ട് ഗിയർ ഇടീപ്പിച്ച ഡ്രൈവറുടെമേലാണ് ഇത്തവണ പിടിവീണിരിക്കുന്നത്. ചങ്ങനാശേരി സ്വദേശി കെ.വി. സുധീഷിന്റെ ലൈസൻസാണ് ആർടിഒ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
മല്ലപ്പള്ളി റൂട്ടിൽ വരുന്നതിനിടെ കുട്ടിയെ ബോണറ്റിൽ ഇരുത്തിയാണ് സുധീഷ് ഗിയർ ഇടീപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്