
ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി പത്ത് മിനിട്ടിന് ശേഷം കാർ അപകടത്തിൽപ്പെട്ടു. ചൈനയിലെ സുന്‍യി നഗരത്തിലാണ് സംഭവം. സുരക്ഷവേലികളില്ലാത്ത ചെറിയ പാലത്തില്‍ കൂടി സഞ്ചരിച്ച കാർ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സ്ഹാംഗ് എന്ന് പേരുള്ളയാളാണ് വാഹനം ഓടിച്ചത്.
ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ഇദ്ദേഹത്തിന് അഭിനന്ദനസന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭിച്ചിരുന്നു. വാഹനമോടിച്ചുകൊണ്ടിരിക്കെ ഈ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയപ്പോഴാണ് അപകടമുണ്ടായത്.
ഗുരുതരമല്ലാത്ത പരിക്കുകള്‍ ഇയാള്‍ക്ക് സംഭവിച്ചിട്ടുണ്ട്. പിന്നീട് ക്രെയിനിന്റെ സഹായത്തോടെയാണ് കാര്‍ നദിയില്‍ നിന്നും എടുത്തത്.